23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വാക്സിനെടുക്കാൻ മടിക്കരുത്: ഡിഎംഒ
Kerala

വാക്സിനെടുക്കാൻ മടിക്കരുത്: ഡിഎംഒ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ഒ​ന്നാം ഡോ​സ് ല​ക്ഷ്യ​മി​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും ന​ൽ​കി 100 ശ​ത​മാ​നം ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ചു. ഒ​ന്നാം ഡോ​സാ​യി 20,76,863 പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കി. ഇ​നി​യും ആ​ദ്യ ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. വാ​ക്‌​സി​ൻ എ​ടു​ത്ത​വ​രി​ൽ കോ​വി​ഡ് ബാ​ധ വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്.സ​മ​യപ​രി​ധി ആ​യ​വ​ർ ഉ​ട​നെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കണം.

ശാ​സ്ത്രീ​യ​മാ​യ കാ​ര​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തെ തെ​റ്റാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​ക​ൾ വാ​ക്‌​സി​ൻ എ​ടു​ക്കാ​തി​രി​ക്ക​രു​ത്. കോ​വാ​ക്‌​സി​ൻ ഇ​പ്പോ​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച വാ​ക്‌​സി​ൻ ആ​ണ്. കോ​വി​ഷീ​ൽ​ഡ് പോ​ലെ​ത​ന്നെ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

Related posts

വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

Aswathi Kottiyoor

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; ആരോഗ്യനില തൃപ്തികരം

Aswathi Kottiyoor

നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox