22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ കുടുംബശ്രീ സി ഡി എസ് ജെൻഡർ ക്ലബ്ബ് രൂപികരിച്ചു
Kelakam

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ കുടുംബശ്രീ സി ഡി എസ് ജെൻഡർ ക്ലബ്ബ് രൂപികരിച്ചു

കേളകം : ഗ്രാമപഞ്ചായത്ത് സി ഡി എസ്& ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ ജെൻഡർ ക്ലബ്ബ് രൂപികരിച്ചു. സാമൂഹിക നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പഠനപ്രക്രിയ കൊണ്ടുവരുക, അക്രമരഹിത സമൂഹം വാര്‍ത്തെടുക്കുവാന്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക, എല്ലാ മേഖലയിലും ലിംഗവ്യത്യാസമില്ലാതെ തുല്യ അവസരങ്ങള്‍ ഉപയോഗിക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ജെന്‍ഡര്‍ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങള്‍.സ്‌കൂൾ അദ്ധ്യാപിക കുമാരി പി.കെ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ പ്രഭാകരൻ സർ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. CDS ചെയർ പേഴ്സൺ ശ്രീമതി രജിനി ഉത്ഘാടനം നിർവ്വഹിച്ചു. പുഷ്‌പ ടീച്ചർ ആശംസ നേർന്നു. വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ജെൻഡർ ഇക്വാലിറ്റി , സെക്സ് എജ്യൂകേഷൻ കുട്ടികൾക്ക് നൽകി. കൂടാതെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടത്തി. കമ്മ്യൂണിറ്റി കൗൺസിലർ അഖില ടി ടി , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അജ്ഞാനം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു നൽകി.

Related posts

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox