25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ഉ​റ​പ്പാ​ക്കാ​ൻ പ്രത്യേക സ്ക്വാഡ്
Kerala

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ഉ​റ​പ്പാ​ക്കാ​ൻ പ്രത്യേക സ്ക്വാഡ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ഉ​റ​പ്പാ​ക്കാ​നും പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് പു​റ​മെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഉ​ത്ത​ര​വി​ട്ടു.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ലാ​ണ് ഉ​ത്ത​ര​വ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, ബീ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​സ്‌​ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മു​ണ്ടാ​യാ​ൽ നി​യ​മ​നു​സൃ​ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും അ​ത് അ​താ​ത് ദി​വ​സം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ഉ​ത്ത​ര​വി​ൽ നി​ദേ​ശി​ച്ചു.

ഇ​ന്ന് അ​വ​ശ്യ സ​ർ​വീ​സ് മാ​ത്രം

ക​ണ്ണൂ​ർ: നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് ജി​ല്ല​യി​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു.

ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ വേ​ണ്ടി പോ​കു​ന്ന​വ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണി​ച്ച് യാ​ത്ര ചെ​യ്യാം. ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ, ട്രെ​യി​ൻ, വി​മാ​ന​യാ​ത്ര എ​ന്നി​വ അ​നു​വ​ദ​നീ​യ​മാ​ണ്. പൊ​തു​ഗ​താ​ഗ​തം, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, എ​യ​ർ പോ​ർ​ട്ട്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് യാ​ത്രാ​രേ​ഖ​ക​ൾ കാ​ണി​ച്ച് യാ​ത്ര ചെ​യ്യാം.

അ​നാ​ദി​ക്ക​ട​ക​ൾ, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മി​ൽ​ക്ക് ബൂ​ത്തു​ക​ൾ, മ​ത്സ്യം, മാം​സം വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ക​ള്ളുഷാ​പ്പ്, എ​ന്നി​വ രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാം.

Related posts

രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയാകാന്‍ വീണാ ജോര്‍ജ്.

Aswathi Kottiyoor

നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹിക സേവനവും പരിശീലനവും നിര്‍ബന്ധമാക്കുന്നു

Aswathi Kottiyoor

സ്‌നേഹ വീടിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും

Aswathi Kottiyoor
WordPress Image Lightbox