24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അ​ടി​യ​ന്തര​പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ‍യ്​ക്കും
Kerala

അ​ടി​യ​ന്തര​പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ‍യ്​ക്കും

ക​ണ്ണൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​ർ​ഥം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ടി​യ​ന്തി​ര​പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് ഡി​എം​ഒ​യു​ടെ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ്റി​വയ്ക്കാ​ൻ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള സി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട രോ​ഗി​ക​ളെ മാ​ത്രം പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​നാ​ൽ ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ൽ മു​ഖാ​ന്ത​രം റ​ഫ​ർ ചെ​യ്യു​ന്ന രോ​ഗി​ക​ളെ മാ​ത്രം പ്ര​വേ​ശി​പ്പി​ക്കും. ജി​ല്ല​യി​ൽ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ ര​ണ്ടാ​ഴ്ച​വ​രെ അ​ട​ച്ചി​ടാ​ൻ പ്രി​ൻ​സി​പ്പ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. വ്യ​വ​സാ​യ വ​കു​പ്പ് മു​ഖാ​ന്തി​രം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ തി​രി​ച്ച് ന​ൽ​കാ​ം.
എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജി​ല്ല എ ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റാം

ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നി​ല​വി​ൽ ദി​വ​സം ശ​രാ​ശ​രി ടി ​പി ആ​ർ 32.7ശ​ത​മാ​ന​മാ​ണെ​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് ജി​ല്ല മാ​റു​മെ​ന്നും അ​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ഡി​എം​ഒ അ​റി​യി​ച്ചു. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് നാ​ളെ രാ​വി​ലെ 10ന് ​മു​മ്പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. വാ​ർ​ഡ് ത​ല സ​മി​തി​യി​ലേ​ക്ക് മ​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ രോ​ഗി​ക​ൾ കൃ​ത്യ​മാ​യി മാ​ന​ദ​ണ്ഡ പ്ര​കാ​രം ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു​ണ്ടോ എ​ന്ന് വാ​ർ​ഡ് ത​ല സ​മി​തി ഉ​റ​പ്പു വ​രു​ത്തും.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നാ​ൽ, ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലെ നാ​ലാം നി​ല​യി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂ​മാ​യി തു​ട​രും. ക​ൺ​ട്രോ​ൾ സെ​ല്ലി​ലേ​ക്കും മ​റ്റും നി​യ​മി​ച്ചി​ട്ടു​ള്ള ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ​യും മ​റ്റും സേ​വ​നം ഫെ​ബ്രു​വ​രി 28 വ​രെ തു​ട​രാം.

യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.ബി. രാജീവ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. നാ​രാ​ണ നാ​യ്ക്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

സപ്ലൈകോയിലും വിലവർധന; അവശ്യസാധനങ്ങൾക്ക്​ ക്ഷാമം

Aswathi Kottiyoor

ക​ക്ഷി​ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി………..

Aswathi Kottiyoor

ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ച സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും

Aswathi Kottiyoor
WordPress Image Lightbox