22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആശങ്ക വേണ്ട; ശാ​സ്ത്രീ​യ​മാ​യ സ്ട്രാ​റ്റ​ജി​യാ​ണ് കേ​ര​ളം ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്: ആ​രോ​ഗ്യ​മ​ന്ത്രി
Kerala

ആശങ്ക വേണ്ട; ശാ​സ്ത്രീ​യ​മാ​യ സ്ട്രാ​റ്റ​ജി​യാ​ണ് കേ​ര​ളം ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്: ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന​തി​ല്‍ ഭ​യ​മോ ആ​ശ​ങ്ക​യോ ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഓ​രോ​രു​ത്ത​രും ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തേ​യും ജീ​വി​തോ​പാ​ധി​യേ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​മാ​കെ അ​ട​ച്ച് പൂ​ട്ടി​യാ​ല്‍ ജ​ന​ങ്ങ​ളെ​ല്ലാം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കും. ക​ട​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ വ്യാ​പാ​രി​ക​ളെ ബാ​ധി​ക്കും. വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങാ​തെ​യി​രു​ന്നാ​ല്‍ അ​ത് എ​ല്ലാ​വ​രേ​യും ബാ​ധി​ക്കും. അ​തി​നാ​ല്‍ ത​ന്നെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത ശാ​സ്ത്രീ​യ​മാ​യ സ്ട്രാ​റ്റ​ജി​യാ​ണ് കേ​ര​ളം ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ന് സം​സ്ഥാ​നം ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ശാ​സ്ത്രീ​യ​മാ​യ സ്ട്രാ​റ്റ​ജി​യാ​ണ്. കോ​വി​ഡ് ഒ​ന്നും ര​ണ്ടും ത​രം​ഗ​ത്തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​ണ് മൂ​ന്നാം ത​രം​ഗം.

ആ​ദ്യ ത​രം​ഗ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് തു​ട​ങ്ങു​മ്പോ​ള്‍ ലോ​ക​ത്താ​ക​മാ​നം വ്യ​ക്ത​മാ​യ പ്രോ​ട്ടോ​കോ​ളി​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് രാ​ജ്യ​മാ​ക​മാ​നം ലോ​ക് ഡൗ​ണി​ലേ​ക്ക് പോ​യ​ത്. ര​ണ്ടാം ത​രം​ഗ സ​മ​യ​ത്ത് ജ​നു​വ​രി​യോ​ടെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് 2021 മേ​യ് 12ന് 43,529 ​ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ 20 ശ​ത​മാ​ന​മാ​ന​ത്തി​ന​ടു​ത്താ​യി​രു​ന്നു. അ​തി​ന് ശേ​ഷം പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വു​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ചു.

ഇ​പ്പോ​ള്‍ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ആ​ദ്യ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 100 ശ​ത​മാ​ന​മാ​ണ്. ഇ​തോ​ടെ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​നും കോ​വി​ഡ് പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​നാ​യി. അ​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​കു​ന്ന​ത്.

നി​ല​വി​ല്‍ ആ​കെ 1,99,041 കോ​വി​ഡ് ആ​ക്ടീ​വ് കേ​സു​ക​ളി​ല്‍ മൂ​ന്ന് ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം പെ​ട്ട​ന്ന് വ്യാ​പി​ക്കു​മെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ കു​റ​വാ​ണ്. എ​ങ്കി​ലും പ്രാ​യ​മാ​യ​വ​രി​ലും അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​രി​ലും വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രി​ലും രോ​ഗം ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ടി​പി​ആ​ര്‍ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത് വ​ള​രെ മു​മ്പ് ത​ന്നെ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ടി​പി​ആ​ര്‍ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്നി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മ​തി. അ​തി​നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നും കോ​വി​ഡ് വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​പ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും ടി​പി​ആ​ര്‍ ഉ​യ​ര്‍​ന്നു നി​ല്‍​ക്കും.

മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍ ക​ണ്ട് ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍, പീ​ഡി​യാ​ട്രി​ക് സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​പ്പി​ച്ചു. 25 ആ​ശു​പ​ത്രി​ക​ളി​ല്‍ 194 പു​തി​യ ഐ​സി​യു യൂ​ണി​റ്റു​ക​ള്‍, 19 ആ​ശു​പ​ത്രി​ക​ളി​ലാ​യി 146 എ​ച്ച്ഡി​യു യൂ​ണി​റ്റു​ക​ള്‍, 10 ആ​ശു​പ​ത്രി​ക​ളി​ലാ​യി 36 പീ​ഡി​യാ​ട്രി​ക് ഐ​സി​യു യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കി.

ഇ​തു​കൂ​ടാ​തെ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 12 കി​ട​ക്ക​ക​ള്‍ വീ​ത​മു​ള്ള ഐ​സി​യു, എ​ച്ചി​ഡി​യു കി​ട​ക്ക​ളും സ​ജ്ജ​മാ​ക്കി. ആ​കെ 400 ഐ​സി​യു, എ​ച്ച്ഡി​യു യൂ​ണി​റ്റു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

ചെ​റി​യ കു​ഞ്ഞു​ങ്ങ​ള്‍ മു​ത​ലു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള 99 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മു​ള്ള 66 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, 100 പീ​ഡി​യാ​ട്രി​ക് അ​ഡ​ള്‍​ട്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, 116 നോ​ണ്‍ ഇ​ന്‍​വേ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 381 പു​തി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​ക്കി. ഇ​തു​കൂ​ടാ​തെ 147 ഹൈ ​ഫ്‌​ളോ വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ല്‍ 239 ഐ​സി​യു, ഹൈ ​കെ​യ​ര്‍ കി​ട​ക്ക​ക​ള്‍, 222 വെ​ന്‍റി​ലേ​റ്റ​ര്‍, 85 പീ​ഡി​യാ​ട്രി​ക് ഐ​സി​യു കി​ട​ക്ക​ക​ള്‍, 51 പീ​ഡി​യാ​ട്രി​ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, 878 ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ള്‍, 113 സാ​ധാ​ര​ണ കി​ട​ക്ക​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 1588 കി​ട​ക്ക​ള്‍ പു​തു​താ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ലി​ക്വി​ഡ് ഓ​ക്‌​സി​ജ​ന്‍റെ സം​ഭ​ര​ണ ശേ​ഷി​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യി നി​ല​വി​ല്‍ 1817.54 മെ​ട്രി​ക് ട​ണ്‍ ലി​ക്വി​ഡ് ഓ​ക്‌​സി​ജ​ന്‍ സം​ഭ​ര​ണ ശേ​ഷി​യു​ണ്ട്. 159.6 മെ​ട്രി​ക് ട​ണ്‍ അ​ധി​ക സം​ഭ​ര​ണ​ശേ​ഷി സ​ജ്ജ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

എ​ല്ലാ​വ​രും ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ക്വാ​റ​ന്‍റൈ​നി​ലു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലും ഇ ​സ​ഞ്ജീ​വ​നി ടെ​ലി മെ​ഡി​സി​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി മു​ന്നോ​ട്ട് വ​രു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. ഗൃ​ഹ പ​രി​ച​ര​ണം സം​ബ​ന്ധി​ച്ച് ആ​ര്‍​ആ​ര്‍​ടി, വാ​ര്‍​ഡ് സ​മി​തി അം​ഗ​ങ്ങ​ള്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​ങ്ക​ണ​വാ​ടി ഐ​സി​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് ശ​നി​യാ​ഴ്ച പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്. എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ഇ​ന്നും നാ​ളെ​യും കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന

Aswathi Kottiyoor

സ്വകാര്യ പച്ചകുത്താന്‍ നിര്‍ബന്ധിച്ചു; ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിയില്ല’.

Aswathi Kottiyoor

ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox