22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ലൈ​റ്റു​ക​ൾ ത​ക​ർ​ത്ത ലോ​റി പി​ടി​കൂ​ടി
Kerala

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ലൈ​റ്റു​ക​ൾ ത​ക​ർ​ത്ത ലോ​റി പി​ടി​കൂ​ടി

കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഓ​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ ലോ​റി പി​ടി​കൂ​ടി. പീ​ച്ചി ഇ​രു​മ്പ് പാ​ലം സ്വ​ദേ​ശി​യു​ടേ​താ​ണ് ലോ​റി. ദേ​ശീ​യ പാ​ത നി​ര്‍​മാ​ണ​ത്തി​ന് ക​രാ​റു​ള്ള​താ​ണ് ലോ​റി.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലെ ലൈ​റ്റു​ക​ൾ ത​ക​ർ​ത്ത് ടോ​റ​സ് ലോ​റി ക​ട​ന്നു പോ​യ​ത്. പി​റ​കി​ലെ ബ​ക്ക​റ്റ് ഉ​യ​ര്‍​ത്തി ടോ​റ​സ് ലോ​റി ഓ​ടി​ച്ച് തു​ര​ങ്ക​ത്തി​ലെ ലൈ​റ്റു​ക​ളും കാ​മ​റ​ക​ളും ത​ക​ര്‍​ത്തു.

90 മീ​റ്റ​ര്‍ ദൂ​ര​ത്തി​ലെ 104 ലൈ​റ്റു​ക​ളും പാ​ന​ലു​ക​ള്‍, പ​ത്ത് സു​ര​ക്ഷാ കാ​മ​റ​ക​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നു​ള്ള സെ​ന്‍​സ​റു​ക​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം നി​ര്‍​ത്താ​തെ പോ​യ ലോ​റി​ക്കാ​യി തു​ര​ങ്ക​ത്തി​ലെ സി​സി​ടി​വി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളു​മാ​യാ​ണ് പീ​ച്ചി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ ടോ​റ​സ് ലോ​റി ബ​ക്ക​റ്റ് ഉ​യ​ര്‍​ത്തി​വെ​ച്ചാ​ണ് തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തു​ര​ങ്ക​ത്തി​ലെ ലൈ​റ്റു​ക​ള്‍ മ​നഃ​പൂ​ര്‍​വം ത​ക​ര്‍​ത്ത​താ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല.

സി​സി​ടി​വി​യി​ല്‍ നി​ന്ന് ടി​പ്പ​ര്‍​ലോ​റി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലെ​ന്നാ‍​യി​രു​ന്നു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ലൈ​റ്റു​ക​ള്‍ ത​ക​ര്‍​ന്ന് വീ​ഴു​ന്ന​തി​ന്‍റെ ശ​ബ്ദം കേ​ട്ട് ടി​പ്പ​ര്‍ നി​ര്‍​ത്തു​ക​യും പി​ന്നീ​ട് പി​ന്‍​ഭാ​ഗം താ​ഴ്ത്തി​യ ശേ​ഷം നി​ര്‍​ത്താ​തെ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ലൈ​റ്റു​ക​ള്‍ ത​ക​ര്‍​ന്ന​ത് തു​ര​ങ്ക​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല.

ലൈ​റ്റു​ക​ള്‍ ത​ക​ര്‍​ന്ന ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ധി​കൃ​ത​ര്‍ ഒ​രു ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​ത്.

Related posts

കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം

Aswathi Kottiyoor

പോക്സോ കേസ് ഇനി ഇഴയില്ല; അന്വേഷണത്തിന് 20 പൊലീസ് സംഘങ്ങൾ.*

Aswathi Kottiyoor
WordPress Image Lightbox