25.4 C
Iritty, IN
June 2, 2024
  • Home
  • Kerala
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും; മന്ത്രി ഡോ. ആര്‍ ബിന്ദു
Kerala

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും; മന്ത്രി ഡോ. ആര്‍ ബിന്ദു

സംസ്ഥാനത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളേജുകളില്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. സര്‍വകലാശാലകളെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ കേന്ദ്രമെന്നതിലപ്പുറം, വിദ്യാര്‍ഥികളില്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള കരുത്ത് പകരുന്ന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പോഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കും. ഇതിലൂടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്നവും പരിഹരിക്കപ്പെടും. മന്ത്രി പറഞ്ഞു.

Related posts

ഇന്ത്യയിലുടനീളമുള്ള ട്രെയിൻ യാത്രക്കാർക്കായി റെയിൽവേ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു.

Aswathi Kottiyoor

ഹർത്താലിൽ നഷ്ടം നാമമാത്രം: അധികം സർവീസ് നടത്താത്തത് തുണയായി; തടിരക്ഷിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

Aswathi Kottiyoor

ബ​സ്, ഓ​ട്ടോ-​ടാ​ക്സി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും, മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

Aswathi Kottiyoor
WordPress Image Lightbox