24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോളജുകള്‍ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളും പരി​ഗണനയില്‍; മന്ത്രിസഭാ യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കും
Kerala

കോളജുകള്‍ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളും പരി​ഗണനയില്‍; മന്ത്രിസഭാ യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതി​ഗതികള്‍ വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയേക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍നിന്നു പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭാ യോഗം ഇന്നു രാവിലെ 9.30ന് ഓണ്‍ലൈനായി നടക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. മുഖ്യമന്ത്രി വിദേശത്തുനിന്നു മന്ത്രിസഭാ യോഗം നിയന്ത്രിക്കുന്നത് ആദ്യമാണ്.

കോളജുകള്‍ അടക്കുന്നത് സംബന്ധിച്ച്‌ നാളെ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും. വ്യാപാരകേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും യോ​ഗത്തില്‍ ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടവന്നേക്കും. നാളെ വൈകിട്ടാണ് കോവിഡ് അവലോകന യോഗം

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

കാസർകോട്ട് ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് പരുക്ക്…

Aswathi Kottiyoor

രേഖകൾ ഉണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor
WordPress Image Lightbox