27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു
Iritty

പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു

ഇരിട്ടി: പയഞ്ചേരിമൂക്കിൽ നിന്നും നേരമ്പോക്ക് – താലൂക്ക് ആശുപത്രി – ഹൈസ്‌കൂൾ – കീഴൂർ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയുന്ന റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. തിരക്കുപിടിച്ച ഇരിട്ടി ടൗണിനേയും നേരംപോക്ക് റോഡിനെയും ഒഴിവാക്കി പേരാവൂർ, പയഞ്ചേരി മേഖലകളിൽ നിന്നും എത്തുന്നവർക്ക് ഇരിട്ടി – മട്ടന്നൂർ ഹൈവേയിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്കും മറ്റും എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. കൂടാതെ ഈ മേഖലകളിൽ നിന്നും വരുന്നവർക്ക് നേരംപോക്ക് റോഡിലെ സബ് ട്രഷറി, ജോയിന്റ് ആർ ടി ഓഫീസ്, താലൂക്ക് ഓഫീസ്, സപ്പ്ളൈ ഓഫീസ്, ലേബർ ഓഫിസ് , റേഷന്കടകൾ, സപ്പ്ളൈകോ മാർക്കറ്റ് , റെയ്ഡ്കോ ഷോറൂം, മലബാർ ഹോസ്പിറ്റൽ, തുടങ്ങിയവയിലേക്കും വാഹന ബാഹുല്യമില്ലാതെ എത്തിച്ചേരാൻ കഴിയുന്ന റോഡ് കൂടിയാണ് ഇത്.
ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ള ഈ റോഡിന്റെ അവസ്ഥ വര്ഷങ്ങളായി ഇങ്ങിനെയാണ്‌. രണ്ടുവർഷം മുൻപ്
പയഞ്ചേരി മുക്കിൽ നിന്നും 100 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് വർക്ക് നടത്തിയിരുന്നെങ്കിലും അതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നേരത്തെ ടാറിങ് ചെയ്ത റോഡും കുണ്ടും കുഴിയുമായി വാഹനയാത്ര ദുഷ്കരമാക്കിയിരിക്കയാണ്. ഓട്ടോ റിക്ഷക്കാർ ഇപ്പോൾ ഈ റോഡ് ഉപേക്ഷിച്ച അവസ്ഥയിലാണ്. റീടാറിങ്‌ നടത്തി റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യ മാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts

കൂട്ടുപുഴ പാലം നിർമ്മാണം പുരോഗമിക്കുന്നു – രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷ

Aswathi Kottiyoor

ഇരിട്ടി ടൗണിൽ യാത്രക്കാരെ ശല്യം ചെയ്ത് പരാക്രമവും പൊലീസിന് നേരെ അക്രമവും യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി

Aswathi Kottiyoor
WordPress Image Lightbox