25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
Thiruvanandapuram

നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്‌റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടൊയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് പോലീസ് സ്‌റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

എന്തു പ്രകോപനത്തിന്റെ പുറത്താണ് ഇവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

കോവിഡ് വ്യാപനം: വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍…..

ഇന്ധനവിലയിൽ ഇന്നും വർധനവ്; തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ..

Aswathi Kottiyoor

ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും…..

Aswathi Kottiyoor
WordPress Image Lightbox