സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസ്. കോഴിക്കോട് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുസമ്മേളനം നടത്തിയ 1500 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സമാനമായി പെരുമ്പാവൂരിലും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുസമ്മേളനം നടത്തിയതിന് 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.