30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം ; 156.76 കോടി ഡോസ്‌ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം
Kerala

വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം ; 156.76 കോടി ഡോസ്‌ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ്- വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തിന്റെ കോവിഡ് പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് ഞായ‌റാഴ്‌ച ഒരു വർഷം പൂർത്തിയായി. ഇതുവരെ 156.76 കോടി ഡോസ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയായവരിൽ 93 ശതമാനത്തിലധികം ഒരു ഡോസ് വാക്സിനും 68 ശതമാനത്തിലധികംപേർ രണ്ടു ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം തികയുന്നതിന്റെ ഓർമയ്ക്കായി പ്രത്യേക തപാൽ സ്റ്റാമ്പ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി.

സ്വന്തമായി വാക്സിൻ നിർമിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനസംഖ്യയുടെ വലിയൊരു ഭാ​ഗത്തിനു നൽകാൻ കഴിഞ്ഞത് നാഴികക്കല്ലാണെന്നും ഇതിലൂടെ ലോകത്തെ നമ്മൾ അമ്പരിപ്പിച്ചെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കഴിഞ്ഞവർഷം ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്‌പ്‌ നൽകിയത്. തുടർന്ന് ഫെബ്രുവരി രണ്ടുമുതൽ മുൻനിര പ്രവർത്തകർക്കു നൽകി. മാർച്ച് ഒന്നുമുതലാണ് രണ്ടാംഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് നൽകിയത്. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകിത്തുടങ്ങി. മേയ് ഒന്നുമുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ തീരുമാനിച്ചു. ഈവർഷം ജനുവരി മൂന്നുമുതലാണ് 15 വയസ്സ്‌ മുതൽ 18 വരെയുള്ളവർക്ക് കുത്തിവയ്‌പ്‌ നൽകിത്തുടങ്ങിയത്. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകിത്തുടങ്ങി. എല്ലാ വിഭാഗം ജനങ്ങൾക്കും സമയബന്ധിതമായി വാക്‌സിൻ ലഭ്യമാക്കുന്നതിൽ വീഴ്‌ചവന്നുവെന്ന്‌ കേന്ദ്ര സർക്കാരിനെതിരെ വിമർശം ഉയർന്നിരുന്നു.

Related posts

കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

𝓐𝓷𝓾 𝓴 𝓳

വാക്‌സിന്‍ മിശ്രണം: ‘അപകടകരമായ പ്രവണത’യെന്ന് ലോകാരോഗ്യ സംഘടന.

ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox