24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു
Iritty

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ രൂപീകരിച്ച വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും പോലീസ് സബ് ഇന്‍സ്‌പെക്ടറുമായ ശെല്‍വരാജ് പി. നിര്‍വ്വഹിച്ചു.സര്‍വ്വശിക്ഷ കേരളയുടെ ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി.എം തുളസീധരന്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ സോജന്‍ വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് തോമസ് എന്‍.പി, മദര്‍ പി.ടി.എ പ്രസിഡന്റ് ജാന്‍സി ജോബി, ജോസ്ലിന്‍ ജോസ്, കെ ജെ എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂളിലെ തെരഞ്ഞെടുത്ത 15 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ആദ്യ ഘട്ടത്തില്‍ വായനക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്. കുട്ടികളുടെ നേതൃത്വത്തില്‍, പുസ്തകാസ്വാദനം, പുസ്തക ചര്‍ച്ച തുടങ്ങി വായനയെ വളര്‍ത്താനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങളാണ് വായനക്കൂട്ടത്തിലൂടെ നടപ്പിലാക്കുന്നത്.ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള ഉപഹാര വിതരണവും ഇതോടൊപ്പം നടന്നു.

Related posts

ഫോഗിങ് മെഷീന്‍, മാസ്‌ക്, ഗ്ലോവ്‌സ്, എന്നിവ വിതരണം ചെയ്തു.

Aswathi Kottiyoor

മ​ല​യോ​ര മേ​ഖ​ല​യി​ലെ ദു​ര​ന്ത സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ഗ്നി​ര​ക്ഷാസേ​ന

Aswathi Kottiyoor

ഇരിട്ടി ബി. ആർ .സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.

Aswathi Kottiyoor
WordPress Image Lightbox