22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • കണ്ണൂര്‍ സിറ്റി പോലീസ് റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
kannur

കണ്ണൂര്‍ സിറ്റി പോലീസ് റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

കണ്ണൂര്‍: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു. കണ്ണൂര്‍ കല്‍ടെക്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തവക്കര, റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ്സ്സ്റ്റാഡ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ സമാപിച്ച റാലിയില്‍ കണ്ണൂര്‍ ടൌണ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്‍റ് പോലീസ് കെഡിറ്റുകള്‍, ശ്രീചന്ദ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ജനുവരി 11 മുതല്‍ 17 വരെയാണ് ദേശീയ ട്രാഫിക് വാരാചരണം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ ഐപിഎസ് കല്‍ടെക്സ് ജംഗ്ഷനില്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ സിറ്റി ട്രാഫിക് പോലീസ്സും ശ്രീചന്ദ് ഹോസ്പിറ്റലും സംയുക്തമായാണ് റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചത്. കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി, കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, മഹീന്ദ്രന്‍, എഎസ്ഐ ബാബുരാജ് തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിച്ചു.

Related posts

ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

കണ്ണൂർജില്ലയില്‍ ക്വാറന്റൈന്‍ നടപടികള്‍ഊര്‍ജ്ജിതമാക്കണം: ജില്ലാ കലക്ടര്‍………..

Aswathi Kottiyoor

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox