21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കി
Kerala

മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കി

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കി. ടി​പി​ആ​ർ 20നു ​മു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് 50 പേ​ര്‍​ക്കു മാ​ത്ര​മാ​ക്കി അ​നു​മ​തി.

നേ​ര​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20ൽ ​കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്താ​നും നി​ശ്ച​യി​ച്ചി​രു​ന്നു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30ൽ ​കൂ​ടു​ത​ൽ വ​ന്നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. മാ​ളു​ക​ളി​ൽ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ന് ഒ​രാ​ളെ​ന്ന നി​ല​യി​ൽ നി​ശ്ച​യി​ക്കേ​ണ്ട​തും അ​ത​നു​സ​രി​ച്ചു മാ​ത്രം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

ഗതാഗതനിയമ ലംഘനം: ഡ്രോൺ കാമറകളും ഉപയോഗിക്കും

Aswathi Kottiyoor

മണ്ഡല മകരവിളക്ക് സുരക്ഷ; ഇത്തവണയും കാനനപാത യാത്ര അനുമതിയില്ല

Aswathi Kottiyoor

ഓണസമ്മാനമായി 600 സർവീസ്

Aswathi Kottiyoor
WordPress Image Lightbox