22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • 51 റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സി​ന് പു​തി​യ വി​ജ്ഞാ​പ​നം ചെ​യ്യും: മ​ന്ത്രി
kannur

51 റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സി​ന് പു​തി​യ വി​ജ്ഞാ​പ​നം ചെ​യ്യും: മ​ന്ത്രി

ക​ണ്ണൂ​ർ: 51 റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് സ്ഥി​ര​മാ​യി റ​ദ്ദാ​ക്കി പു​തി​യ ലൈ​സ​ൻ​സി​ക്കാ​യി വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കണ്ണൂർ ക​ള​ക്‌ടറേ​റ്റ് കോ​ൺ​ഫ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല​യി​ലെ റേ​ഷ​ൻ ക​ട ഉ​ട​മ​ക​ളു​ടെ അ​ദാ​ല​ത്തി​നുശേ​ഷം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നാ​ല് റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ റ​ദ്ദാ​ക്കി പു​തി​യ വി​ജ്ഞാ​പ​നം ന​ട​ത്താ​ൻ അ​ദാ​ല​ത്തി​ലാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ദാ​ല​ത്തി​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നേ​രി​ട്ട് 39 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. നേ​ര​ത്തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ 76 അ​പേ​ക്ഷ​ക​ളാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്.

അ​ന​ന്ത​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 12 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് അ​ദാ​ല​ത്തി​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു. 13 റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു. ക്ര​മ​ക്കേ​ട് കാ​ര​ണം ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ പത്തു ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് പി​ഴ ഈ​ടാ​ക്കി പു​നഃ​സ്ഥാ​പി​ച്ചു. ഇ​വ​യി​ൽ ഒ​രു വ​ർ​ഷ​ക്കാ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

ക്ര​മ​ക്കേ​ട് ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ് സ്ഥി​ര​മാ​യി റ​ദ്ദാ​ക്കും. പ​ട്ടി​ക​വ​ർ​ഗ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ൾ​പ്പെ​ടെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ ഒ​രുകാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളി​ൽ ഉ​ൾ​പ്പെ​ടെ തീ​രു​മാ​ന​മെ​ടു​ത്തു.

ജി​ല്ല​യി​ൽ 854 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് കീ​ഴി​ലാ​യി 655219 റേ​ഷ​ൻ കാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നശേ​ഷം മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് 6012 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​ൽ എ​എ​വൈ കാ​ർ​ഡു​ക​ൾ 781, പി​എ​ച്ച്എ​ച്ച് കാ​ർ​ഡു​ക​ൾ 5231. സ്വ​മേ​ധ​യാ 4925 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ സ​റ​ണ്ട​ർ ചെ​യ്തു. എ​എ​വൈ 585, പി​എ​ച്ച്എ​ച്ച് 4340. പ​രി​ശോ​ധ​ന​യി​ലൂ​ടെ 802 അ​ന​ർ​ഹ​മാ​യ മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി. എ​എ​വൈ 154, പി​എ​ച്ച്എ​ച്ച് 748. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 185 കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

Related posts

‘പാർട്‌ ടൈം ജീവനക്കാർ തുല്യവേതനത്തിന്‌ അർഹരല്ല’

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍.

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ

Aswathi Kottiyoor
WordPress Image Lightbox