26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • പ്ലാ​സ്റ്റി​ക് മു​ക്തമാ​കാ​ൻ പാ​യം
Iritty

പ്ലാ​സ്റ്റി​ക് മു​ക്തമാ​കാ​ൻ പാ​യം

ഇ​രി​ട്ടി: എ​ന്‍റെ പാ​യം, മാ​ലി​ന്യ മു​ക്ത പാ​യം എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ന്നി പ്ലാ​സ്റ്റി​ക് മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് പാ​യം പ​ഞ്ചാ​യ​ത്ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള മു​ഴു​വ​ന്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങു​ക​യോ ,വി​ല്‍​ക്കു​ക​യോ, കൊ​ണ്ടു​പോ​വു​ക​യോ ചെ​യ്യി​ല്ലെ​ന്ന ല​ക്ഷ്യ​ലേ​ക്ക് പ​ഞ്ചാ​യ​ത്തി​നെ പ്ര​പ്ത​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും പൂ​ര്‍​ത്തി​യാ​യി . നാളെ ​ജി​ല്ലാ ക​ള​ക്ട​ര്‍ പ്ലാ​സ്റ്റി​ക് മു​ക്ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തും.

പ​ര​സ്ഥി​തി വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലാ​ത 11 ഇ​നം പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ക​യോ വാ​ങ്ങു​ക​യോ കൈ​വ​ശം വ​യ്ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്ന വ്യ​വ​സ്ഥ ക​ര്‍​ശ​നമാ​യി ന​ട​പ്പി​ലാ​ക്കും.

സി​ഡി​എ​സ്, കു​ടും​ബ​ശ്രീ, ഹ​രി​ത ക​ര്‍​മ സേ​ന എ​ന്നി​വ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, സ്‌​കൂ​ള്‍ പി​ടി​എ, മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളാ​യ മാ​ട​ത്തി​ല്‍, പാ​യം, എ​ടൂ​ര്‍, കോ​ളി​ക്ക​ട​വ്, പേ​ര​ട്ട എ​ന്നി​വി​ടങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് നി​ര്‍​ദ്ദേ​ശം നി​ല്‍​കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ജ​നി, വൈ​സ്.​പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഹ​രി​ത പ്രോട്ടോക്കോൾ പാ​ലി​ച്ചു മാ​ത്ര​മെ വി​വാ​ഹം ന​ട​ത്തു​ന്നു​ള്ളു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. വി​വാ​ഹ​ത്തി​ന് ശേ​ഷം വ​ധു – വ​രാ​ന്‍​മാ​രി​ല്‍ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ക്ഷ്യ പ​ത്രം വാ​ങ്ങും. വാ​ര്‍​ഡ് അം​ഗ​വും സ​ാക്ഷ്യ​പ​ത്രം ന​ല്‍​ക​ണം. ക​ട​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് വി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യും ആ​ഴ്ചയി​ൽ ന​ട​ത്തും.

Related posts

ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം

Aswathi Kottiyoor

കല്ലുവയലിലെ കട്ടക്കയത്തിൽ സാബു (50) നിര്യാതനായി

Aswathi Kottiyoor

തൊഴിലുറപ്പ് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ – വൃന്ദാകാരാട്ട് ആറളം ഫാം സന്ദർശിച്ചു

Aswathi Kottiyoor
WordPress Image Lightbox