പേരാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ യുടെ നേതൃത്വത്തില്‍ ഈ മാസം 17 ന് പേരാവൂര്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായുള്ള പേരാവൂര്‍ മണ്ഡലം പ്രചരണ വാഹന ജാഥയക്ക് പേരാവൂരില്‍ സ്വീകരണം നല്കി.കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയും, വികസനത്തെ തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരെയും,കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ യുടെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ മണ്ഡലം പ്രചരണ വാഹന ജാഥയക്കാണ് പേരാവൂരില്‍ സ്വീകരണം നല്‍കിയത്.ജാഥഡീലര് സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രന്, സി.പി.ഐ. ജില്ല എക്സിക്യുട്ടീവ് അംഗം അഡ്വ.വി.ഷാജി, എം.സുകേഷ്, പി.കെ സന്തോഷ്, വി.ഗീത, സി.പ്രദീപന്, എം.രാധാകൃഷ്ണന്, കെ.വി.ശരത്ത്, ഷിജിത്ത്, കെ.ടി.മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.