23.7 C
Iritty, IN
October 5, 2023
  • Home
  • kannur
  • മാടായിപ്പാറയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്തു; കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍
kannur

മാടായിപ്പാറയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്തു; കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

കണ്ണൂര്‍: മാടായിപ്പാറയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ഏഴ് സര്‍വേ കല്ലുകള്‍ റോഡരികില്‍ കൂട്ടിയിട്ട് റീത്തുവെച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.

നേരത്തേയും മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ്ക്ക് കുറകേ കെ റെയില്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്. ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ നാട്ടിയതും ഈ പ്രദേശത്താണ്.

Related posts

കണ്ണൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ്

ദേ​ശീ​യ​പാ​ത വി​ക​സ​നം; മ​ല​ബാ​റി​ലെ അ​ക്വി​സി​ഷ​ൻ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്

𝓐𝓷𝓾 𝓴 𝓳

കൊവിഡ് സ്ഥിതി മന്ത്രി അവലോകനം ചെയ്തു കൊവിഡ് കഴിഞ്ഞു എന്ന തോന്നല്‍ മാറ്റണം: മന്ത്രി വീണാ ജോര്‍ജ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox