24.2 C
Iritty, IN
October 5, 2024
  • Home
  • Wayanad
  • രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തുടർച്ചയായ കോവിഡ് പ്രോട്ടോകോൾ ലംഘനം : ജനങ്ങളോടുള്ള വെല്ലുവിളി കെസിവൈഎം മാനന്തവാടി രൂപത
Wayanad

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തുടർച്ചയായ കോവിഡ് പ്രോട്ടോകോൾ ലംഘനം : ജനങ്ങളോടുള്ള വെല്ലുവിളി കെസിവൈഎം മാനന്തവാടി രൂപത


മാനന്തവാടി : കോവിഡ് മൂന്നാം തരംഗം വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ വിവിധങ്ങളായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുമ്പോൾ പോലും ഇതര രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നിയമ ലംഘനങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെസിവൈഎം മാനന്തവാടി രൂപത. പൊതുവേദികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ ഈ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.രാഷ്ട്രീയപാർട്ടികൾക്ക് ഒരു നിയമവും സാധാരണക്കാർക്ക് മറ്റൊരു നിയമവും എന്ന ഈ നിലപാടിന് മാറ്റം വരുത്തണമെന്ന് രൂപതാ സമിതി അഭിപ്രായപ്പെട്ടു.
രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, കോഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ സണ്ണി അമ്പലത്തിങ്കൽ, രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി ആൻസ് സി.എം.സി എന്നിവർ സംസാരിച്ചു.

Related posts

വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പോലീസ് പിടിച്ചെടുത്തു….

Aswathi Kottiyoor

വയനാട് സംഭവം എഡിജിപി അന്വേഷിക്കും; കല്‍പ്പറ്റ ഡിവൈഎസ്‌പിക്ക് സസ്‌പെന്‍ഷന്‍.*

Aswathi Kottiyoor

വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox