23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓ​ൺ​ലൈ​ൻ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Kerala

ഓ​ൺ​ലൈ​ൻ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ: കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പും പൊ​തു​മേ​ഖ​ലാ ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ കി​റ്റ്‌​കോ​യും ചേ​ർ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മേ​ഖ​ല​യി​ൽ ആ​റ് ആ​ഴ്ച​ത്തെ സൗ​ജ​ന്യ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം തു​ട​ങ്ങു​ന്നു. ജ​നു​വ​രി 18 ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്വ​ന്ത​മാ​യി സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​യ​ൻ​സി​ലോ എ​ൻ​ജി​നീ​യ​റിം​ഗി​ലോ ബി​രു​ദ​മോ ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 21നും 45​നും ഇ​ട​യി​ൽ.

ഐ ​ടി ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മേ​ഖ​ല​യി​ൽ ലാ​ഭ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട വി​ധം, വ്യ​വ​സാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, വി​വി​ധ ലൈ​സ​ൻ​സു​ക​ൾ, പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ൽ, സാ​മ്പ​ത്തി​ക വാ​യ്പാ മാ​ർ​ഗ​ങ്ങ​ൾ, മാ​ർ​ക്ക​റ്റ് സ​ർ​വേ, ബി​സി​ന​സ് പ്ലാ​നിം​ഗ്, മാ​നേ​ജ്‌​മെ​ന്‍റ്, വി​ജ​യം വ​രി​ച്ച വ്യ​വ​സാ​യി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ, സ്റ്റാ​ർ​ട്ട​പ്പ് പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഗ​വ. സ​ഹാ​യ​ങ്ങ​ൾ, ഇ​ൻ​ക്യു​ബേ​ഷ​ൻ സ്‌​കീം, ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ഇ​ന്‍റ​റ​ക്ച​ൽ പ്രോ​പ്പ​ർ​ട്ടി ആ​ക്ട്, ആ​ശ​യ​വി​നി​മ​യ പാ​ട​വം, മോ​ട്ടി​വേ​ഷ​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 18ന​കം 9847463688, 9447509643, 0484 412900 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts

ബഫർസോൺ : സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കക്ഷിചേരും

Aswathi Kottiyoor

രാജ്യത്തിന്‌ പുറത്തുനിന്നുള്ള കുട്ടികളെ ആകർഷിക്കാൻ ഇടപെടൽ: മുഖ്യമന്ത്രി

Aswathi Kottiyoor

ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox