22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കൊവിഡ് വ്യാപനം: കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ജാഗ്രതാ
kannur

കൊവിഡ് വ്യാപനം: കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ജാഗ്രതാ

കണ്ണൂർ: കൊവിഡ് വ്യാപനം ഏറി വരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിന്റേതാണ് തീരുമാനം. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ജാഗ്രത നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്‌ട്രേറ്റ് സംവിധാനം ശക്തിപ്പെടുത്തും.

പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇക്കാര്യം ജനുവരി 15ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം പ്രത്യേകം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധികം വേണ്ടവരെ ജില്ലാ ദുരന്തനിവാരണ സമിതി വഴി നിയമിക്കും. ഇത് സംബന്ധിച്ച എച്ച് ആർ പ്ലാൻ തയ്യാറാക്കാൻ ഡി.എം ഒ യെ ചുമതലപ്പെടുത്തി. ജില്ലയിൽ ആവശ്യത്തിന് വാക്‌സിൻ കരുതൽശേഖരം ഉള്ളതായി ആർ സി എച്ച് ഓഫീസർ അറിയിച്ചു. വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബൂസ്റ്റർ വാക്‌സിനേഷൻ നടത്തുമെന്നും അവർ പറഞ്ഞു. ബി പി എൽ പെൻഷൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉടൻ അയക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, മറ്റ് സമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Related posts

സഞ്ചാരികളെ ആകർഷിക്കാൻ പു​ല്ലൂ​പ്പി​ക്ക​ട​വ്

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും

Aswathi Kottiyoor

ജില്ലയില്‍ വെള്ളിയാഴ്‌ച 245 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി………………

Aswathi Kottiyoor
WordPress Image Lightbox