24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജി​ല്ല​യി​ലെ 133 വി​ല്ലേ​ജു​ക​ളി​ലും ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
kannur

ജി​ല്ല​യി​ലെ 133 വി​ല്ലേ​ജു​ക​ളി​ലും ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 133 വി​ല്ലേ​ജു​ക​ളി​ലും ആ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നാ​ലു​വ​ർ​ഷം കൊ​ണ്ട് ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു വ​രു​ന്ന റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​വേ വ​കു​പ്പു​ക​ളു​ടെ സേ​വ​നം ഒ​റ്റ പോ​ർ​ട്ട​ൽ വ​ഴി നേ​രി​ട്ട് സു​താ​ര്യ​മാ​യി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ റെ​ലി​സ്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ പേ​ൾ, സ​ർ​വേ വ​കു​പ്പി​ന്‍റെ ഇ-​മാ​പ്സ് എ​ന്നീ സോ​ഫ്റ്റ് വെ​യ​റു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്.ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 14 വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ക​ണ്ണൂ​ർ-​ഒ​ന്ന്, ക​ണ്ണൂ​ർ-​ര​ണ്ട്, കോ​ട്ട​യം, ത​ല​ശേ​രി എ​ന്നീ വി​ല്ലേ​ജു​ക​ൾ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് സ​ർ​വേ ചെ​യ്യും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​ൻ ഭൂ​വു​ട​മ​ക​ളു​ടെ അ​റി​വും സ​മ്മ​ത​വും പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ്രോ​ൺ സ​ർ​വേ ക​ണ്ണൂ​ർ താ​ലൂ​ക്കി​ലെ ക​ണ്ണൂ​ർ-​ഒ​ന്ന് വി​ല്ലേ​ജി​ൽ 27, 28 തീ​യ​തി​ക​ളി​ലും ക​ണ്ണൂ​ർ-​ര​ണ്ട് വി​ല്ലേ​ജി​ൽ ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട് വ​രെ​യും ന​ട​ത്തും.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ത​ല​ശേ​രി താ​ലൂ​ക്കി​ലെ കോ​ട്ട​യം വി​ല്ലേ​ജി​ൽ ഫെ​ബ്രു​വ​രി 11 മു​ത​ൽ 14 വ​രെ​യും ത​ല​ശേ​രി വി​ല്ലേ​ജി​ൽ മാ​ർ​ച്ച് 21 മു​ത​ൽ 22 വ​രെ​യും ഡ്രോ​ൺ സ​ർ​വേ ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ-​ഒ​ന്ന് വി​ല്ലേ​ജി​ൽ ജി​പി​എ​സ് സ്ഥാ​പി​ക്കു​ന്ന ജോ​ലി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

20 ശ​ത​മാ​നം ഡ്രോ​ൺ സ​ർ​വേ

ഡി​ജി​റ്റ​ൽ സ​ർ​വേ​ക്കാ​യി സം​സ്ഥാ​ന​ത്താ​കെ 28 കോ​ർ​സ് (ക​ണ്ടി​ന്വ​സ്ലി ഓ​പ്പ​റേ​റ്റിം​ഗ് റ​ഫ​റ​ൻ​സ് സ്റ്റേ​ഷ​ൻ) സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ല് കോ​ർ​സ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ്ഥാ​പി​ക്കു​ക.

കോ​ർ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി ല​ഭി​ക്കു​ന്ന സി​ഗ്ന​ലു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ആ​ർ​ടി​കെ (റി​യ​ൽ​ടൈം കി​നി​മാ​റ്റി​ക്) എ​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം ഭൂ​പ്ര​ദേ​ശ​വും ഓ​ൺ​ലൈ​ൻ രീ​തി​യി​ൽ സ​ർ​വേ ചെ​യ്യു​ന്ന​ത്.

ആ​കാ​ശ കാ​ഴ്ച​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന ഇ​മേ​ജു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​വാ​ൻ ക​ഴി​യു​ന്ന 20 ശ​ത​മാ​നം സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും സ​ർ​വേ ന​ട​ത്തും.
പ്ര​സ്തു​ത രീ​തി​ക​ൾ ഫ​ല​വ​ത്താ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക സ​ർ​വേ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക് ഇ​ടി​എ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചും മു​ഴു​വ​ൻ ഭൂ​പ്ര​ദേ​ശ​ങ്ങ​ളും ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും.

നേ​ട്ട​ങ്ങ​ൾ

* ഭൂ​മി​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് വ​ള​രെ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു വ​രു​ന്നു. റെ​ലി​സ് (റ​വ​ന്യു ലാ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം), പേ​ൾ (പാ​ക്കേ​ജ് ഫോ​ർ ഇ​ഫ​ക്ടീ​വ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ര​ജി​സ്ട്രേ​ഷ​ൻ ലോ​സ്), ഇ-​മാ​പ്സ് (ഇ​ഫ​ക്ടീ​വ് മാ​പ്പിം​ഗ് ആ​പ്ലി​ക്കേ​ഷ​ൻ പാ​ക്കേ​ജ് ഫോ​ർ സ​ർ​വേ​യിം​ഗ്) എ​ന്നി​വ​യു​ടെ ഏ​കോ​പ​നം വ​ഴി റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​വേ എ​ന്നീ സേ​വ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് ല​ഭ്യ​മാ​കു​ന്നു.

* ഭൂ​മി സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളു​ടെ അ​പ്ഡേ​ഷ​ൻ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​കു​ന്നു.
* അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും അ​തു​വ​ഴി ഉ​പ​ഭോ​ക്തൃ സേ​വ​നം ജ​ന​പ്രി​യ​മാ​കാ​നും സാ​ധി​ക്കു​ന്നു. ഒ​രു ആ​വ​ശ്യ​ത്തി​നാ​യി പ​ല ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​വും.
* അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി കൊ​ടു​ക്കു​വാ​നും ഓ​ൺ​ലൈ​നാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടാ​നും സാ​ധി​ക്കു​ന്നു
* വ​സ്തു​ക്ക​ളു​ടെ പോ​ക്കു​വ​ര​വ് വ​ള​രെ വേ​ഗ​ത്തി​ലാ​കു​ന്നു.
* സ​ർ​ക്കാ​ർ ഉ​പ​ഭോ​ക്തൃ വി​ശ്വാ​സ്യ​ത കൂ​ടു​ത​ൽ ദൃ​ഢ​പ്പെ​ടു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​ക്കു​ന്നു
* ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ ജോ​ലി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു.

Related posts

വിമാനത്താവളത്തിനകത്ത്‌ ടാക്സികൾക്കുള്ള പ്രവേശനഫീസ് പിൻവലിക്കണം

കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുടിയാന്മല സ്വദേശിനി വാഴപ്ലാക്കൽ സോജിയുടെ സംസ്കാരം വെള്ളിയാഴ്ച

Aswathi Kottiyoor

കണ്ണൂരിൽ രണ്ടരക്കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox