23.6 C
Iritty, IN
November 21, 2024
  • Home
  • Delhi
  • പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും
Delhi

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും


ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കർഷകർ തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരും പഞ്ചാബ് സർക്കാരും വെവ്വേറെ പ്രഖ്യാപിച്ച അന്വേഷണം തുടരേണ്ടതില്ലെന്നും നിർദേശിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമിതിയാകും അന്വേഷിക്കുകയെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചണ്ഡിഗഡ് ഡിജിപി, എൻഐഎ ഐജി, പഞ്ചാബ്–ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറൽ എന്നിവരാണ് അംഗങ്ങൾ.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, പഞ്ചാബ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കു പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു പറഞ്ഞ് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടിസ് അയച്ചതിൽ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അവരാണ് കുറ്റക്കാരെന്നു കണ്ടെത്തിയെങ്കിൽ കോടതി ഇതു പരിഗണിക്കുന്നതിൽ എന്താണ് അർഥമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു ചോദിച്ചു.

കേന്ദ്ര സമിതി അന്വേഷിച്ചു വിശദ റിപ്പോർട്ട് നൽകാമെന്നു തുഷാർ മേത്ത പറഞ്ഞെങ്കിലും പഞ്ചാബ് എതിർത്തു. കേന്ദ്ര അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും അഡ്വക്കറ്റ് ജനറൽ ഡി.എസ്.പട്‍വാലിയ പറഞ്ഞു. നിസ്സാര വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും യുഎപിഎ കൂടി വേണമെന്നും ഹർജി നൽകിയ ‘ലോയേഴ്സ് വോയ്സ്’ സംഘടന വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. വിഷയം സങ്കീർണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മറുപടി നൽകി

Related posts

കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്; 17 ലക്ഷം രൂപയിലധികം പിടിച്ചെടുത്തെന്ന് എൻഐഎ

Aswathi Kottiyoor

*ലങ്ക കലുഷം ; ജനം വീണ്ടും തെരുവിൽ ; തലസ്ഥാനത്ത്‌ കലാപനിയന്ത്രണസേന ഇറങ്ങി.*

Aswathi Kottiyoor

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയിൽ ഞായറാഴ്ച ദുഃഖാചരണം

Aswathi Kottiyoor
WordPress Image Lightbox