26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം
kannur

കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം

ഇരിട്ടി: കണ്ണൂരില്‍ നടന്ന 63-ാമത് ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജാ കളരി അക്കാദമി ഉജ്വല വിജയം നേടി. 59 പോയിന്റുകള്‍ നേടിയ പഴശ്ശിരാജാ കളരി അക്കാദമി പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.
സബ്ജൂനിയര്‍ വിഭാഗത്തില്‍ കെ.ജി. ശ്രീലക്ഷ്മി (ചുവടുകള്‍- ഒന്നാം സ്ഥാനം), അനാമിക സുധാകരന്‍ (ചവുട്ടിപൊങ്ങല്‍ ഒന്നാം സ്ഥാനം), പി.വി. അമല്‍ (ചവുട്ടിപൊങ്ങല്‍ മൂന്നാം സ്ഥാനം).
ജൂനിയര്‍ വിഭാഗത്തില്‍ അനശ്വര മുരളീധരന്‍ (മെയ്പ്പയറ്റ് ഒന്നാം സ്ഥാനം), കെ.കെ. അയന (ചവിട്ടിപൊങ്ങല്‍ (ബിലോ) ഒന്നാം സ്ഥാനം), ഗോപിക വിജയന്‍ (ചവുട്ടിപൊങ്ങല്‍ (ബിലോ) ഒന്നാം സ്ഥാനം), കെ.കെ. അശ്വതി (ചവുട്ടിപൊങ്ങല്‍ രണ്ടാം സ്ഥാനം), അനശ്വര മുരളീധരന്‍, കീര്‍ത്തന കൃഷ്ണ (വാള്‍പ്പയറ്റ്-രണ്ടാം സ്ഥാനം, കെട്ടുകാരിപ്പയറ്റ് മൂന്നാം സ്ഥാനം), സി. അഭിഷേക് (ചവുട്ടിപൊങ്ങല്‍-രണ്ടാം സ്ഥാനം), എം. അനഘ, പി. ദേവനന്ദ (വാള്‍പ്പയറ്റ് മൂന്നാം സ്ഥാനം).
സീനിയര്‍ വിഭാഗത്തില്‍ എ. അശ്വിനി (ചവുട്ടിപൊങ്ങല്‍ ഒന്നാം സ്ഥാനം), കെ. അനുശ്രീ, എ. അശ്വിനി (കെട്ടുകാരിപ്പയറ്റ്-ഒന്നാം സ്ഥാനം), ടി.പി. ഹര്‍ഷ (ചവുട്ടിപൊങ്ങല്‍ (ബിലോ) രണ്ടാം സ്ഥാനം, മെയ്പ്പയറ്റ് രണ്ടാം സ്ഥാനം), വിസ്മയ വിജയന്‍ (ചവുട്ടിപ്പൊങ്ങല്‍-മൂന്നാംസ്ഥാനം), വി.കെ. സമൃദ, വിനയ ജയദീഷ് (വടക്കന്‍ ടീം ഇനം-മൂന്നാം സ്ഥാനം).
ജനുവരി 28,29 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഇവര്‍ മത്സരിക്കും.
ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ഇ. ശ്രീജയനാണ് പരിശീലകന്‍. കഴിഞ്ഞ 12 വര്‍ഷമായി കുട്ടികള്‍ക്ക് പഴശ്ശിരാജാ കളരി അക്കാദമിയില്‍ സൗജന്യമായാണ് പരിശീലനം നല്‍കി വരുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ സൗജന്യ കളരി പരിശീലനം നേടുന്നതും ഇവിടെയാണ്. 1,25,000 രൂപ ഖേലോ ഇന്ത്യ സ്‌കോളര്‍ഷിപ്പ് നേടിയ 13 താരങ്ങള്‍ ഈ കളരിയിലുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനത്തിന് ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ഇവിടുത്തെ താരങ്ങള്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

Related posts

അടുത്ത മുഖ്യമന്ത്രിയുടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി പൊതുഭരണ വകുപ്പ്……….

ആറളം വനാതിർത്തിയിൽ തൂക്കു വൈദ്യുതിവേലി; നടപടികൾ ആരംഭിച്ചതായി കേളകം പഞ്ചായത്ത്‌

Aswathi Kottiyoor

ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ നാ​ളെ പ​ണി​മു​ട​ക്കും

Aswathi Kottiyoor
WordPress Image Lightbox