26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോവിഡ് കേസുകളിലെ വർധന; പ്രധാനമന്ത്രിയുടെ നിർണായക യോഗം വ്യാഴാഴ്ച
Kerala

കോവിഡ് കേസുകളിലെ വർധന; പ്രധാനമന്ത്രിയുടെ നിർണായക യോഗം വ്യാഴാഴ്ച

രാജ്യത്തെ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. വ്യാഴാഴ്ച വെർച്വലായാണ് യോഗം നടക്കുക. നിലവിലെ രാജ്യത്തെ കോവിഡ് സാഹചര്യവും ഇതിനെ പ്രതിരോധിക്കാനായി സ്വീകരിച്ച നടപടികളും ​യോഗം ചർച്ച ചെയ്യും.

അതേസമയം, രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിൽ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വർധിച്ചു. 277 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 69,959 പേർ രോഗമുക്തി നേടി. 10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ നേരിയ കുറവാണ് ഇന്ന് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 1.79 ലക്ഷം പേർക്കായിരുന്നു രോഗബാധ.

ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4461 ആയി. മഹാരാഷ്ട്ര (1247), രാജസഥാൻ (645), ഡൽഹി (546) എന്നിവിടങ്ങളിലാണ് ഒമിക്രോൺ ബാധിതർ കൂടുതൽ.

Related posts

കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി ഡാറ്റാ ബാങ്ക് വിപുലീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

Aswathi Kottiyoor

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox