27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാ​ക്കൂ​ട്ടം ചു​രംപാ​ത വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി ദു​രി​തം
Kerala

മാ​ക്കൂ​ട്ടം ചു​രംപാ​ത വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി ദു​രി​തം

ഇരി​ട്ടി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​രാ​ന്ത്യ ക​ര്‍​ഫ്യു മൂ​ലം മാ​ക്കൂ​ട്ടം- ചു​രം പാ​ത വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ക​ര്‍​ഫ്യു നി​ല​വി​ല്‍ വ​ന്ന​ത്. അ​വ​ശ്യ സ​ര്‍​വീ​സും അ​ടി​യ​ന്ത​ര യാ​ത്ര​ക​ളും ഒ​ഴി​കെ​യു​ള്ള സ​ഞ്ചാ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞു. ക​ര്‍​ഫ്യു നാ​ളെ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ്.

നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പു​റ​മെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണം. നി​ല​വി​ല്‍ ചു​രം​പാ​ത വ​ഴി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ വ്യ​ക്തി​ക​ള്‍​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റും വേ​ണം.

ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ച കാ​ര്യ​മ​റി​യാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ചു​രം പാ​ത വ​ഴി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ​ത്. മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ല്‍ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് വാ​ഹ​ന​ങ്ങ​ളേ​യും യാ​ത്ര​ക്കാ​രേ​യും ത​ട​ഞ്ഞു. ഇ​തി​നാ​യി വീ​രാ​ജ്പേ​ട്ട എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു പോ​ലീ​സു​കാ​രേ​യും മൂ​ന്ന് ഹോം​ഗാ​ർ​ഡി​നേ​യും നി​യോ​ഗി​ച്ചി​രു​ന്നു. ആ​ര്‍​ടി​പി​സി​ആ​ര്‍ ഉ​ള്ള​വ​ര്‍​ക്കും പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കി​യി​ല്ല.

ബം​ഗ​ളു​രൂ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തേ​ണ്ട​വ​ര്‍​ക്ക് ശ​നി​യാ​ഴ്ച​ത്തെ വി​മാ​ന ടി​ക്ക​റ്റ് ഉ​ള്ള​വ​രെ വ​രെ മാ​ത്ര​മെ ക​ട​ത്തി​വി​ട്ടു​ള്ളൂ. മ​ര​ണ​വീ​ടു​ക​ളി​ലും വി​വാ​ഹ വീ​ടു​ക​ളി​ലും പോ​കേ​ണ്ട​വ​ര്‍​ക്ക് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക​ത്തും മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ളും വി​വാ​ഹ​ക്ക​ത്തും ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മെ ക​ട​ത്തി വി​ടു​ന്നു​ള്ളൂ. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പോ​കേ​ണ്ട​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പും നി​ര്‍​ബ​ന്ധ​മാ​ണ്.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നി​ട്ടും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ പ​ല​രും തി​രി​ച്ചു​പോ​യി. 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍ ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യ​വ​ര്‍​ക്ക് ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി.

Related posts

കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും: മുഖ്യമന്ത്രി

കേരളത്തിൽ നാലുദിവസം വ്യാപക മഴ; 12 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor

ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍: ഏഴ് ജില്ലകളില്‍ പര്യടനം, ഒരുക്കങ്ങളുമായി KPCC.

Aswathi Kottiyoor
WordPress Image Lightbox