27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; നിയന്ത്രണങ്ങള്‍ പരിഗണനയില്‍; അവലോകനയോഗം ചേരും
Kerala

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; നിയന്ത്രണങ്ങള്‍ പരിഗണനയില്‍; അവലോകനയോഗം ചേരും

സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് അവലോകനയോഗം നാളെയോ മറ്റന്നാളോ ചേരും. വിദഗ്ധ സമിതിയുടെ ഉപദേശം തേടിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. തിങ്കളാഴ്ച മുതലുള്ള കരുതല്‍ വാക്സീനേഷനായുള്ള ബുക്കിങ് ഇന്ന് മുതല്‍ തുടങ്ങും.

കഴിഞ്ഞ ഞായറാഴ്ച 2802 ആയിരുന്നു സംസ്ഥാനത്തെ പ്രതിദിന രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.58 ശതമാനവും. എന്നാല്‍ ഇന്നലെ രോഗികളുടെയെണ്ണം 5,944വും ടി.പി.ആര്‍ 9.89വും ആയി കുതിച്ചുയര്‍ന്നു. ഏകദേശം ഇരട്ടിയോളം വര്‍ധന. ഇതിനൊപ്പം ഒമിക്രോണ്‍ ബാധിതരുടെയെണ്ണവും പ്രതിദിനം ഉയരുന്നതിനാല്‍ രാജ്യത്തെമ്പാടുമുള്ളത് പോലെ മൂന്നാം തരംഗ ഭീഷണിയിലാണ് സംസ്ഥാനവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നാളയോ മറ്റന്നാളോ അവലോകനയോഗം ചേരുന്നത്. ഇനിയൊരു സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലാത്തതിനാല്‍ അത്തരമൊരു ആലോചനയേയില്ല. പക്ഷെ രോഗവ്യാപനം കൈവിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്യണം.

Related posts

ബോണസ് തർക്കം ഒത്തുതീർന്നു*

Aswathi Kottiyoor

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

വധഗൂഢാലോചന കേസ് റദ്ദാക്കണം: ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഉച്ചയ്ക്ക്.

Aswathi Kottiyoor
WordPress Image Lightbox