24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജി​മ്മി ജോ​ർ​ജ് അ​ക്കാ​ഡ​മി​യും ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് സ്കൂ​ളും ജേ​താ​ക്ക​ൾ
kannur

ജി​മ്മി ജോ​ർ​ജ് അ​ക്കാ​ഡ​മി​യും ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് സ്കൂ​ളും ജേ​താ​ക്ക​ൾ

ക​ണ്ണൂ​ര്‍: ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ മി​നി വോ​ളി​വോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജി​മ്മി ജോ​ർ​ജ് അ​ക്കാ​ഡ​മി​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ സ്പോ​ർ​ട്സ് സ്കൂ​ളും​ജേ​താ​ക്ക​ളാ​യി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ റെ​ഡ് സ്റ്റാ​ര്‍ പേ​രു​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ വോ​യ്സ് ഓ​ഫ് മ​ണി​ക്ക​ട​വും റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

ആ​ൺ കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ റെ​ഡ് സ്റ്റാ​ര്‍ പാ​ണ​പു​ഴ, നേ​താ​ജി ഏ​ഴി​ലോ​ട് എ​ന്നി​വ യ​ഥാ​ക്ര​മം മൂ​ന്നാം സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ നി​ർ​വ​ഹി​ച്ചു.​ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​പ്ര​മോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​വി​ധ സ്കൂ​ളു​ക​ളേ​യും ക്ല​ബ്ബു​ക​ളേ​യും പ്ര​തി​നി​ധീ​ക​രി​ച്ച് 31 ടീ​മു​ക​ള്‍​പ​ങ്കെ​ടു​ത്തു. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​പി ബി​നീ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Related posts

കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍

Aswathi Kottiyoor

വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്കായി ബീച്ച് അംബ്രല്ല

Aswathi Kottiyoor

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

Aswathi Kottiyoor
WordPress Image Lightbox