23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • ന​ഗ​ര​വ​ത്കര​ണ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ രൂ​ക്ഷ​മാ​കും
kannur

ന​ഗ​ര​വ​ത്കര​ണ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ രൂ​ക്ഷ​മാ​കും

ക​ണ്ണൂ​ർ:ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ന​ഗ​ര​വ​ത്ക​ര​ത്തെ​ത്തു​ട​ർ​ന്നു​ള്ള പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്. സ​മീ​പ​ഭാ​വി​യി​ല്‍ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും​വി​ധം അ​പ​ക​ട​ക​ര​മാ​ണ് മ​ലി​നീ​ക​ര​ണ​തോ​തെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ‌

ഇ​തി​ല്‍ പ്ര​ധാ​ന പ്ര​ശ്ന​മാ​യ ഖ​ന​ലോ​ഹ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഏ​റി​യ​പ​ങ്കും മ​നു​ഷ്യ​ജ​ന്യ​മാ​ണ്. അ​തി​വേ​ഗ ന​ഗ​ര​വ​ത്ക​ര​ണ​ത്തി​നൊ​പ്പം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര്യ​ക്ഷ​മ​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് പ​ഠ​നം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. പ​ഠ​ന റി​പ്പോ​ർ​ട്ട് അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര ഗ​വേ​ഷ​ണ ജേ​ർ​ണ​ൽ ആ​യ സ്പ്രിം​ഗ​റി​ന്‍റെ ബു​ള്ള​റ്റി​ൻ ഓ​ഫ് നാ​ഷ​ണ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ന​ഗ​ര​വ​ത്ക​ര​ണാ​നു​പ​തം കൂ​ടു​ത​ലു​ള്ള 20 പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ണ്ണ് സാ​മ്പി​ളു​ക​ൾ ഫ്ലൂ​റെ​സെ​ന്‍​സ് സ്‌​പെ​ക്ട്രോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ശാ​സ്ത്രീ​യ രാ​സ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

2001 ൽ 50.3 ​ശ​ത​മാ​ന​മാ​യി​രു​ന്ന ആ​യി​രു​ന്ന ജി​ല്ല​യി​ലെ ന​ഗ​ര ജ​ന​സം​ഖ്യ 2011 ഇ​ൽ ത​ന്നെ 65 ശ​ത​മാ​ന​മ​ത്തി​നു മു​ക​ളി​ലെ​ത്തി​യ​താ​യി പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ൽ ന​ഗ​ര ജ​ന​സം​ഖ്യ​യി​ല്‍ നാ​ലാം സ്ഥാ​ന​ത്ത് ആ​ണെ​ങ്കി​ലും ചെ​റു​പ​ട്ട​ണ​ങ്ങ​ളു​ടെ വ​ലി​യ തോ​തി​ലു​ള്ള വ​ള​ർ​ച്ച ക​ണ്ണൂ​രി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വ​ര്‍​ധ​ന പ​രി​സ്ഥി​തി​യി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും പ​ഠ​ന വി​ധേ​യ​മാ​ക്കി​യ​ത്. മ​ണ്ണി​ലെ ലെ​ഡ്, മെ​ർ​കു​റി, കാ​ഡ്മി​യം. ഇ​രു​മ്പ്, അ​ർ​സ​നി​ക് തു​ട​ങ്ങി​യ ലോ​ഹ​ങ്ങ​ളു​ടെ അ​ള​വ് പ​ഠി​ക്കു​ക​യും മ​ലി​നീ​ക​ര​ണ തോ​ത് വി​ല​യി​രു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന സൂ​ച​ക​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഏ​ന്‍റ​റി​ച്ച്മെ​ന്‍റ് ഫാ​ക്ട​ർ, ക​ണ്ടാ​മി​നേ​ഷ​ൻ ഫാ​ക്ട​ർ, ജി​യോ അ​ക്യു​മു​ലേ​ഷ​ൻ ഇ​ന്‍​ഡ​ക്സ്, പൊ​ല്യൂ​ഷ​ൻ ലോ​ഡ് ഇ​ന്‍​ഡ​ക്സ് എ​ന്നി​വ​യാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ സൂ​ച​ക​ങ്ങ​ള്‍. ന​ഗ​ര​വ​ള​ർ​ച്ച കൂ​ടു​ത​ൽ ഉ​ള്ള ക​ണ്ണൂ​ർ, ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ന്‍റെ രാ​സീ​ക​ശോ​ഷ​ണം അ​പ​ക​ട​കാ​ര​മാ​യ തോ​തി​ല്‍ വ​ര്‍​ധി​ച്ച​താ​യാ​ണ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് ഇ​ത് സ​മീ​പ​ഭാ​വി​യി​ല്‍ ത​ന്നെ ഗൗ​ര​വ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

ജി​ല്ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി വ്യ​ക്ത​മാ​യി. 2000ൽ 85 ​ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ആ​യി​രു​ന്ന ബി​ൽ​റ്റ് അ​പ്പ്‌ ഏ​രി​യ എ​ങ്കി​ല്‍ 2020 ൽ ​ഇ​ത് 195 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​പ​രി​ത​ല ഊ​ഷ്മാ​വ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ണ്ടു ഡി​ഗ്രി സെ​ൽ​ഷ്യ​സ് കൂ​ടി​യ​താ​യും ക​ണ്ടെ​ത്തി.

ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​ലും വ​ള​ർ​ന്നു​വ​രു​ന്ന പ​ട്ട​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ല്‍​ക​ണ​മെ​ന്ന് പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡോ.​ടി.​കെ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​പി. ഷി​മോ​ദ്, ഡോ. ​ജി. ജ​യ​പാ​ൽ, ഡോ. ​വി. വി​നീ​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

Related posts

പണം നല്‍കാതെ നാട്ടുകാരെ കബളിപ്പിച്ച പ്രതി റിമാന്റില്‍

Aswathi Kottiyoor

കണ്ണൂർ സർവകലാശാലക്ക്​ അന്താരാഷ്​ട്ര അംഗീകാരം

Aswathi Kottiyoor

മിൽമ സബ്‌സിഡി പിൻവലിച്ചു; കാലിത്തീറ്റയ്‌ക്ക്‌ വിലകൂടി…………….

Aswathi Kottiyoor
WordPress Image Lightbox