കണ്ണൂർ: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ധ വര്‍ഷത്തില്‍ ജില്ലയില്‍ മുന്‍ഗണനാ വായ്പാ വിഭാഗത്തില്‍ മൊത്തം 3848 കോടി രൂപ വായ്പ നല്കി. മൊത്തം ലക്ഷ്യത്തിന്റെ മുപ്പത് ശതമാനം വരുമിത്. കോവിഡ് പ്രതിസന്ധികളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഹോട്ടല്‍ ബ്ലൂ നൈലില്‍ ചേര്‍ന്ന ഡിഎല്‍ആര്‍സി യോഗത്തിലാണ് വായ്പാ കണക്കുകള്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ 2602 കോടി രൂപയും (53%) എം എസ് എം ഇ വിഭാഗത്തില്‍ 850 കോടി രൂപയും (39%) ടേര്‍ഷറി വിഭാഗത്തില്‍ 396കോടി രൂപയും (7%) ഉള്‍പ്പെടെയാണ് 3848 കോടി രൂപ മുന്‍ഗണനാവായ്പ നല്‍കിയത്. കോവിഡും തുടര്‍ന്നുള്ള പ്രതിസന്ധികളും വായ്പാ തിരിച്ചടവിനെ ബാധിച്ചതായി യോഗം വിലയിരുത്തി. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ എസ്. സനില്‍കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വായ്പ തേടിയെത്തുന്ന കര്‍ഷകരേയും സംരംഭകരേയും സ്കീമുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ കൃത്യമായി അറിയിക്കണമെന്നും വായ്പ, തിരിച്ചടവ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലീഡ് ബാങ്കിന് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ്സ് ഓഫീസര്‍ അനൂപ് ദാസ് , നബാര്‍ഡ് ജില്ലാ ഡവലപ്മെന്റ് മാനേജര്‍ ജിഷിമോന്‍ രാജന്, കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഫ്രോണി ജോണ്‍ പങ്കെടുത്തു.
previous post