22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സമ്പന്നരാജ്യങ്ങള്‍ക്ക് പഠിക്കാം ക്യൂബന്‍ മാതൃക
Kerala

സമ്പന്നരാജ്യങ്ങള്‍ക്ക് പഠിക്കാം ക്യൂബന്‍ മാതൃക

അമേരിക്കയുടെ കഠിന ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവരില്‍ 90 ശതമാനത്തിനും ക്യൂബ ഇതിനകം ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. 83 ശതമാനം ആളുകള്‍ പൂർണമായും കുത്തിവയ്പ് എടുത്തു. മുന്‍​ഗണനാ വിഭാ​ഗത്തില്‍പ്പെടുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിത്തുടങ്ങി. ജനസംഖ്യയുടെ 98 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയ യുഎഇ മാത്രമാണ് ക്യൂബയ്‌ക്ക് മുന്നില്‍.

തദ്ദേശീയമായി നിര്‍മിച്ച വാക്സിനുകളാണ് ക്യൂബയില്‍ വിതരണം ചെയ്യുന്നത്. മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളെയുംപോലെ അന്താരാഷ്ട്ര വിപണിയിൽനിന്ന് വാക്സിന്‍ വാങ്ങാൻ ക്യൂബയ്ക്ക് കഴിയുമായിരുന്നില്ല. വിനോദ സ‍ഞ്ചാര മേഖലയില്‍നിന്നുള്ള വരുമാന നഷ്ടവും പുതിയ യുഎസ് ഉപരോധങ്ങളും കാരണം വിദേശനാണ്യ കരുതൽ ശേഖരം ഇടിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അബ്ദാല, സോവറിൻ 02, സോവറിൻ പ്ലസ്, സോവറിൻ 01, മാംബിസ എന്നീ വാക്സിനുകളാണ് ക്യൂബയില്‍ ഉപയോ​ഗിക്കുന്നത്. മൂന്ന് ഡോസായി വിതരണം ചെയ്യുന്ന ക്യൂബന്‍ വാക്സിനുകള്‍ക്ക് ഉയര്‍ന്ന ഫലപ്രാപ്തി ഉള്ളതായി ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ക്യൂബയില്‍ കഴിഞ്ഞ ആഴ്ച മൂന്ന് കോവിഡ് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related posts

തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കും-മുഖ്യമന്ത്രി

Aswathi Kottiyoor

ഓണം മേളയിൽ വിപണി പിടിച്ച് സപ്ലൈക്കോ; 132 കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor

രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

Aswathi Kottiyoor
WordPress Image Lightbox