കണ്ണൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ‘പുസ്തകോത്സവം 22’ ഒമ്പത് മുതല്‍ 16 വരെ കളക്ടറേറ്റ് മൈതാനിയില്‍ നടക്കും. കഥാകൃത്ത് എം.മുകുന്ദന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് ജെസിബി പുരസ്കാര ജേതാവ് കൂടിയായ മുകുന്ദനെ ആദരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാസാംസ്കാരിക പരിപാടികളും പുസ്തക പ്രകാശനവും നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള 100 ഓളം പ്രസാധകരുടെ പുസ്തകങ്ങള്‍ വിവിധ സ്റ്റാളുകളിലായി ഒരുക്കും. അഞ്ച് താലൂക്കുകളില്‍ അവതരിപ്പിക്കുന്ന മികച്ച കലാ പരിപാടികള്‍ പ്രധാന ആകര്‍ഷകമാണ്. സമാപന സമ്മേളനം കഥാകാരന് ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ബിനോയ് കുര്യന്, പി.കെ. വിജയന്, മുകുന്ദന് മഠത്തില്‍, എം.കെ. രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.