24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ; ആകെ 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ; ആകെ 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. അതില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറത്ത് 14 പേര്‍ യുഎഇയില്‍ നിന്നും 4 പേര്‍ ഖത്തറില്‍ നിന്നും, ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍ നിന്നും, തൃശൂരില്‍ ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ യുഎസ്എയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 305 പേര്‍ക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

Related posts

പാട്ടുവെച്ച് കുടുങ്ങിയത് 40 ബസുകള്‍, ഹോണ്‍ മുഴക്കി 60-ഉം; ബസുകളില്‍ മിന്നല്‍ പരിശോധന

Aswathi Kottiyoor

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു; ജനുവരിയിൽ 6.52 ശതമാനം കൂടി, വില വർധിച്ചത് ഭക്ഷണസാധനങ്ങൾക്ക്

Aswathi Kottiyoor

ഷൈ​ല​ജ​യ്ക്ക് ഇ​ള​വി​ല്ല; മ​ന്ത്രി​യാ​കി​ല്ല

Aswathi Kottiyoor
WordPress Image Lightbox