സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കശുമാവ് കർഷകരെ സംരക്ഷിക്കുന്നതിന് കശുവണ്ടിയ്ക്ക് 200 രൂപ തറവില നിശ്ചയ്ച്ച് സർക്കാർ ഏജൻസിയെകൊണ്ട് സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ. പയ്യാവൂർ മണ്ഡലം കോൺഗ്രസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിത്തു തോമസ്, അഡ്വ. ഷീംസ്, കുഞ്ഞുമോൻ കുഴിവേലി, സി.പി.ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. രാഘവൻ, ബീജു കാരാകുന്നൻ, ജേക്കബ് പനന്താനം, കുര്യാക്കോസ് തെരുവത്ത്, മാത്യൂ ടി. സഖറിയാസ്, വിനിൽ സി. മാത്യു, ഷാജി പാട്ടശേരി, പഞ്ചായത്ത് അംഗങ്ങളായ ഷിജി ഒഴാങ്കൽ, സിന്ധു ബേന്നി, ജോസഫ് അറക്കപറമ്പിൽ, ഫീലിപ്പ് കോളങ്ങായിൽ, നോബിൾ പീറ്റർ, ആന്റേ പള്ളിപുറം, ജോയി പഴയിടം എന്നിവർ പ്രസംഗിച്ചു.
previous post