22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​ണ്ണൂ​രി​ൽ ദ്വിദിന തൊ​ഴി​ൽ മേ​ള​; 5000ത്തിലേ​റെ ഒഴിവുകൾ
Kerala

ക​ണ്ണൂ​രി​ൽ ദ്വിദിന തൊ​ഴി​ൽ മേ​ള​; 5000ത്തിലേ​റെ ഒഴിവുകൾ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ അ​യ്യാ​യി​ര​ത്തി​ലേ​റെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി ര​ണ്ട് മെ​ഗാ ജോ​ബ് ഫെ​യ​റു​ക​ൾ ജ​നു​വ​രി 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി കൗ​ൺ​സി​ൽ (കെ​ഡി​സ്‌​ക്), കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ എ​ക്സ​ല​ൻ​സ് (കെ​യ്സ്) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ തൊ​ഴി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി. നൂ​റി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ ര​ണ്ട് മേ​ള​ക​ളി​ലു​മാ​യി പ​ങ്കെ​ടു​ക്കും. നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യി​ട്ടും അ​ഭി​മു​ഖം ന​ട​ക്കു​ക.

കെ​ഡി​സ്‌​ക് തൊ​ഴി​ൽ​മേ​ള 13ന്

​അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ 20 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള കെ​ഡി​സ്‌​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 13ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വ​രെ ന​ട​ക്കു​ന്ന തൊ​ഴി​ൽ മേ​ള​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. knowledgemission.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി തൊ​ഴി​ലു​ട​മ​ക​ൾ​ക്കും തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ യോ​ഗ്യ​ത​യ്ക്കും അ​ഭി​രു​ചി​ക്കും അ​നു​സൃ​ത​മാ​യി ക​മ്പ​നി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് അ​ഭി​മു​ഖ​ത്തി​ന് അ​വ​സ​രം ന​ൽ​കു​ക. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ആ​ദ്യ തൊ​ഴി​ൽ മേ​ള​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ
ത്ത​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കി അ​വ​രെ തൊ​ഴി​ൽ സ​ജ്ജ​രാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ന​ട​പ്പി​ലാ​ക്കും. 18 വ​യ​സ് പ്രാ​യ​മു​ള്ള​വ​രും പ്ല​സ്ടു​വോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ ഉ​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ൺ: 0471-2737881

കെ​യ്‌​സ് തൊ​ഴി​ൽ മേ​ള 14ന്

​ജി​ല്ല നൈ​പു​ണ്യ​വി​ക​സ​ന ക​മ്മി​റ്റി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ എ​ക്‌​സ​ല​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14ന് ​ന​ട​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി statejobportal.kerala.gov.in വ​ഴി​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഫോ​ൺ: 9048778054.

Related posts

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ; ആകെ 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Aswathi Kottiyoor

മിന്നലും കാറ്റും മഴയും ശക്​തമായേക്കും ; സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച്​ ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor

കാർഷിക വികസന ഫണ്ട്: കേരളം 567.14 കോടിയുടെ പദ്ധതികൾ സമർപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox