23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കാർഷിക വികസന ഫണ്ട്: കേരളം 567.14 കോടിയുടെ പദ്ധതികൾ സമർപ്പിച്ചു.
Kerala

കാർഷിക വികസന ഫണ്ട്: കേരളം 567.14 കോടിയുടെ പദ്ധതികൾ സമർപ്പിച്ചു.

കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്താൻ കേരളം 567.14 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളി‍ച്ചു ചേർത്ത പദ്ധതി അവലോകന യോഗത്തിലാണ് ഇത്.

ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതികൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കും കർഷകർ ബാങ്കുകൾക്ക് ഈടു നൽകേണ്ടതില്ലെന്ന വ്യവസ്ഥ കർശനമായി നടപ്പിലാക്കണമെന്നു കേരളം ആവശ്യപ്പെട്ടതായി കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.

കാർഷികോൽപാദന കമ്പനികൾ രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് ഗാരന്റി കവറേജ് ലഭ്യമാക്കണം. പ്രാഥമിക കർഷക സംഘങ്ങൾക്കു നബാർഡ് 1% പലിശ‍യ്ക്കു വായ്പ ലഭ്യമാക്കുന്നതു ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻസുകൾക്കും(എഫ്പിഒ) ലഭ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

മറ്റ് ആവശ്യങ്ങൾ

∙ എണ്ണക്കുരു ഉൽപാദന പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണം, എണ്ണപ്പന നടീൽ വസ്തുക്കളുടെ ഒരു ഉൽപാദന യൂണിറ്റ് കൂടി അനുവദിക്കണം.

∙ കാർഷികോൽപന്ന ഗുണനിലവാര പരിശോധനയ്ക്കു ലാബ് സ്ഥാപിക്കാൻ കേന്ദ്ര സഹായം.

∙ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾക്കു കോവിഡ് പശ്ചാത്തലത്തിൽ ആനുകൂല്യങ്ങൾ.

∙ കേരളത്തിന്റെ തനത് ഉൽപന്നങ്ങളായ ഗന്ധകശാല അരി, വാഴക്കുളം പൈനാപ്പിൾ, നേന്ത്രപ്പഴം എന്നിവയുടെ കയറ്റുമതിക്കു കേന്ദ്രസഹായം.

∙ കയറ്റുമതി മേഖലയിൽ കാർഗോ സർവീസിൽ കേന്ദ്രം നടപ്പിലാക്കിയ ‘ഓപ്പൺ സ്‌‍കൈ പോളിസി’ നിയന്ത്രണം പുനഃപരിശോധിക്കണം, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ കാർഷികോൽപന്ന കയറ്റുമതി സർ‍വീസ് പട്ടികയിൽ ഉൾപ്പെടുത്തണം.

∙മറ്റു രാജ്യങ്ങളിൽ നിന്നു കുരുമുളക് പോലുള്ള കാർഷിക ഉൽ‍പന്നങ്ങളുടെ കേരളത്തിലേക്കുള്ള ഇറക്കുമതിക്കു നിയന്ത്രണം.

Related posts

മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Aswathi Kottiyoor

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

Aswathi Kottiyoor

പുഴുക്കലരി വെട്ടിക്കുറച്ച് കേന്ദ്രം ; റേഷൻകടകൾ പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox