26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി
Kelakam

ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി

വയനാട്: ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി,പേരിയ റെയ്ഞ്ചിലെ വെണ്‍മണി എന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.ഫോറസ്റ്റ് ഇന്റലിജന്‍സ് പി.സി.സി.എഫ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ യുടെ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് ഇന്റലിജന്‍സ് വിഗും കല്‍പ്പറ്റ ഫ്ലയിംങ് സ്‌ക്വാഡ് റെയിഞ്ചും ചേര്‍ന്ന് രണ്ട് ആനക്കൊമ്പും മൂന്ന് പ്രതികളെയും അവര്‍ സഞ്ചരിച്ച ബൈക്കും പേരിയ റെയിഞ്ച് പരിധിയിലെ വെണ്‍മണി ഭാഗത്ത് നിന്നും പിടികൂടി.പാല്‍ച്ചുരം സ്വദേശികളായ പള്ളിക്കോണം സുനില്‍(38),ചുറ്റുവിള പുത്തന്‍വീട് മനു(37),കാര്യമ്പാടി സ്വദേശി പാലംതൊടുക അന്‍വര്‍ഷാ എന്നിവരെയാണ് ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ ജീവനക്കാരോടൊപ്പം കല്‍പ്പറ്റ ഫ്ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഹാഷിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.രജീഷ്, ജസ്റ്റിന്‍ ഹോള്‍ഡന്‍ ഡി റൊസാരിയോ, ഹരികൃഷ്ണ, ഫോറസ്റ്റ് ഡ്രൈവര്‍ രാജീവന്‍ വി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടിച്ചത്. ആനക്കൊമ്പ് പ്രതികള്‍ എന്നിവരെ കൂടുതല്‍ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കായി പേര്യ റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി.

Related posts

ശിവദാസൻ എംപിക്ക് ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ നിവേദനം സമർപ്പിച്ചു

Aswathi Kottiyoor

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Aswathi Kottiyoor

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor
WordPress Image Lightbox