21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • പഴശ്ശി ഡാം ഗാർഡൻ സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി നടത്തി
kannur

പഴശ്ശി ഡാം ഗാർഡൻ സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി നടത്തി

പഴശ്ശി ഡാം ഗാർഡൻ ശിശിരോത്സവത്തോനോടനുബന്ധിച്ച് വ്യവസായ-വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, ഇരിട്ടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഴശ്ശി ഡാം ഗാർഡൻ ഓഡിറ്റോറിയത്തിൽ സംരഭകത്വ ബോധവത്കരണ പരിശീലന പരിപാടി നടത്തി.

സംസ്ഥാന സർക്കാറിന്റെ ഊർജ്ജിത വ്യവസായ വൽക്കരണ നയത്തിന്റെ ഭാഗമായി യുവ തലമുറക്ക് ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ്
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളുടെ വിശദീകരണവും , ബാങ്ക് ലോൺ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച ക്ലാസ്സും ഉണ്ടായിരുന്നു.

ചടങ്ങിൽ നഗരസഭാ കൗൺസിലർ പി ബഷീർ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

സംരംഭകത്വ വികസനം എന്ന വിഷയത്തിൽ കിറ്റ്കോയുടെയും കിലയുടെയും ഫാക്കൽറ്റിയായ റിട്ട.
ഇൻ്റസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ ഡോ. ഒ.വി .ശ്രീനിവാസനും, വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ ഇൻ്റസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ സതീശൻ കോടഞ്ചേരിയും , ക്ലാസ്സെടുത്തു.
ചടങ്ങിൽ മനോജ് പാറക്കാടി, കെ.കെ പ്രദീപ് കുമാർ , മുക്താർ വെളിയമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

കണ്ണുർ ജില്ലയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ്; 259 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………

Aswathi Kottiyoor

ഗ്രാന്റ് ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തും; ജില്ലാ ആസൂത്രണ സമിതി

Aswathi Kottiyoor

തദ്ദേശസ്ഥാപനങ്ങൾ വിഭവാധിഷ്‌ഠിത ആസൂത്രണത്തിൽ കേന്ദ്രീകരിക്കണം: തോമസ്‌ ഐസക്‌

Aswathi Kottiyoor
WordPress Image Lightbox