24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജില്ലയിൽ ഡ്രോൺ സർവേ ആരംഭിക്കുന്നു
kannur

ജില്ലയിൽ ഡ്രോൺ സർവേ ആരംഭിക്കുന്നു

കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോൺ സർവേ ജില്ലയിൽ ആരംഭിക്കുന്നു. കണ്ണൂർ താലൂക്കിലെ കണ്ണൂർ -1 വില്ലേജിൽ 27, 28 തീയതികളിൽ സർവേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21, 24, 28, മാർച്ച് ഒന്ന് തീയതികളിൽ രണ്ടാംഘട്ടവും. രണ്ടാം ഘട്ടത്തിൽ കണ്ണൂർ -2, തലശേരി, കോട്ടയം വില്ലേജുകളിലാണ് സർവേ.
സർവേക്ക് മുന്നോടിയായി ജീവനക്കാർക്കായി പരിശീലന പരിപാടി നടത്തി. കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. മേയർ ടി ഒ മോഹനൻ മുഖ്യാതിഥിയായി. സർവേ ഡയറക്ടർ ശീറാം സാംബശിവ റാവു, സർവേ ഓഫ് ഇന്ത്യ ഡയറക്ടർ പി വി രാജശേഖർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പി ആർ പുഷ്പ, പി എസ് സതീഷ്‌കുമാർ, എസ് സലിം എന്നിവർ വിഷയം അവതരിപ്പിച്ചു. രാജീവൻ പട്ടത്താരി, ഷാജു, പി ടി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Related posts

ജില്ലയില്‍ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor

*കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ*

Aswathi Kottiyoor

വായിൽ കപ്പലോടും… രുചിയേറും കേക്കുകളുമായി ക്രിസ്മസ്-പുതുവത്സര വിപണി.

Aswathi Kottiyoor
WordPress Image Lightbox