30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്‌
Kerala

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്‌

സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്‌ച വിശദീകരണ യോഗം ചേരും. പകൽ 11ന്‌ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ്‌ പരിപാടി.

മന്ത്രിമാർ, മറ്റുജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, മാധ്യമ മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖരുമായി വരുംദിവസങ്ങളിലും കൂടിക്കാഴ്ച നടത്തും. നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായം ആരായുന്നതിനും ആശങ്ക ദൂരീകരിക്കുന്നതിനുമാണ്‌ യോഗം. മന്ത്രിമാർ പങ്കെടുക്കുന്ന ജില്ലാതല പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

Related posts

ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി

Aswathi Kottiyoor

ഏകദിന തൊഴില്‍മേള*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox