23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കൊ​ട്ടി​യൂ​രി​ലെ വ്യാ​പാ​രി ത​ർ​ക്കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെയും ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന
kannur

കൊ​ട്ടി​യൂ​രി​ലെ വ്യാ​പാ​രി ത​ർ​ക്കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെയും ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ട്ടി​യൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​ിതി (ഹ​സ​ൻ​കോ​യ വി​ഭാ​ഗം) കൊ​ട്ടി​യൂ​ർ യൂ​ണി​റ്റി​ലെ അ​ധി​കാ​രത്തർ​ക്കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ​യും ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​രു​ചേ​രി​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ണ്ട​തോ​ടെ​യാ​ണ് വ്യാ​പാ​രി പ്ര​ശ്നം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി (ഹ​സ​ൻ കോ​യ വി​ഭാ​ഗം) കൊ​ട്ടി​യൂ​ർ യൂ​ണി​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി തോ​ൽ​ക്കു​ക​യും ചെ​യ്ത​ത്. വി​ജ​യി​ച്ച പ​ക്ഷ​ത്തി​ന് ബി​ൽ​ഡിം​ഗു​ക​ൾ കൈ​മാ​റാ​ൻ മ​റു​പ​ക്ഷം ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

ഒ​രു പ​ക്ഷ​ത്തെ സി​പി​എ​മ്മും മ​റു​പ​ക്ഷ​ത്തെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മും അ​നു​കൂ​ലി​ച്ചു. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും തു​ല്യ​ത പാ​ലി​ക്കു​ന്ന​തി​നാ​ൽ എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മെ​മ്പ​ർ രാ​ജി​വ​ച്ചാ​ൽ ഭ​ര​ണം കോ​ൺ​ഗ്ര​സ് പ​ക്ഷ​ത്തെ​ത്തും. നി​ല​വി​ൽ ന​റു​ക്കെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നാ​ണെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് സ്ഥാ​ന​ങ്ങ​ളെ​ല്ലാം സി​പി​എ​മ്മി​നാ​ണ്.

വ്യാ​പാ​രി സം​ഘ​ട​ന​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് പ​ക്ഷം രാ​ജി സ​മ്മ​ർ​ദ്ദം ജി​ല്ല ക​മ്മി​റ്റി​ക്ക് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​രു​പ​ക്ഷ​വു​മാ​യി കേ​ള​കം പോ​ലീ​സ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് വ്യാ​പാ​ര​ഭ​വ​ൻ പൂ​ട്ടി​യി​ടാ​നും അ​തി​നു​ശേ​ഷം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Related posts

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

ഔഷധസസ്യ ഉദ്യാനങ്ങള്‍ ഒരുക്കി ആയുഷ് ഡിസ്‌പെന്‍സറികള്‍ മികവിലേക്ക്

Aswathi Kottiyoor

ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​റി​ന് മെ​ഗാ സ​ർ​ജ​റി ക്യാ​മ്പ്

Aswathi Kottiyoor
WordPress Image Lightbox