23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • രാജ്യത്ത് പുതിയ രണ്ടിനം സിര്‍ഫിഡ് ഈച്ചകളെ കണ്ടെത്തി.
Kerala

രാജ്യത്ത് പുതിയ രണ്ടിനം സിര്‍ഫിഡ് ഈച്ചകളെ കണ്ടെത്തി.

വടക്കുകിഴക്കേ ഇന്ത്യയില്‍നിന്നും പശ്ചിമഘട്ടത്തില്‍നിന്നുമായി രണ്ട് പുതിയ ഇനം സിര്‍ഫിഡ് (syrphidae) ഈച്ചകളെ കണ്ടെത്തി. മോണോസെറോമിയ ഫ്‌ളാവൊസ്‌ക്യൂട്ടേറ്റ (Monoceromyia flavoscutata), മോണോസെറോമിയ നൈഗ്ര (Monoceromyia nigra) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനല്‍കിയത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ എസ്.എസ്. അനൂജ്, അണ്ണാമല സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി എച്ച്. ശങ്കരരാമന്‍, ജര്‍മനിയിലെ അലക്‌സാണ്ടര്‍ കുവനിഗ് സുവോളജിക്കല്‍ റിസര്‍ച്ച് മ്യൂസിയത്തിലെ ശാസ്ത്രജ്ഞന്‍ ക്‌സിമോ മെന്‍ഗ്യു (Ximo Mengual) എന്നിവര്‍ ചേര്‍ന്നാണിവയെ കണ്ടെത്തിയത്.

ജേണല്‍ ഓഫ് ഏഷ്യ പസഫിക് എന്റമോളജിയില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയിരുന്നു.

തമിഴ്നാട്ടിലെ തടിയന്‍കുടിസിയില്‍ മരക്കറയുടെ ഒലിപ്പുകളില്‍ മുട്ടയിടുന്നതായി കണ്ടെത്തിയ മോണോസെറോമിയ ഫ്‌ളാവൊസ്‌ക്യൂട്ടേറ്റയുടെ ശരീരഭാഗത്തുള്ള മഞ്ഞനിറം കാരണമാണ് അവയ്ക്ക് ഈ പേരു നല്‍കിയത്. അരുണാചല്‍പ്രദേശില്‍നിന്ന് കണ്ടെത്തിയ മോണോസെറോമിയ നൈഗ്രയുടെ ശരീരഭാഗത്തിന് കറുപ്പ് നിറമായതിനാല്‍ ഇങ്ങനെയും പേര് നല്‍കി. ഇവയ്ക്ക് പുറമേ മോണോസെറോമിയ ജനുസ്സിന്റെ പുനരവലോകനവും ഏഴ് സ്പീഷിസിന്റെ പുനര്‍വിവരണവും നടത്തി. മുന്‍പ് രണ്ട് വ്യത്യസ്ത സ്പീഷിസുകളായി കണക്കാക്കിയ മോണോസെറോമിയ മള്‍ട്ടിപങ്‌റ്റേറ്റയും (Monoceromyia multipunctata) മോണോസെറോമിയ പോളിസ്റ്റോയ്ഡസും (Monoceromyia polistoides) ഒന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആവാസവ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ളതും വിരളമായി കാണപ്പെടുന്നതുമാണ് ഈ ഇനമെന്ന് എസ്.എസ്. അനൂജ് പറഞ്ഞു. വംശനാശസാധ്യതയുള്ളതിനാല്‍ പശ്ചിമഘട്ടത്തിന്റെയും വടക്കുകിഴക്കന്‍ ഇന്ത്യയുടെയും ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Aswathi Kottiyoor

സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണം: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

പ്രസവ ചികിത്സയും ശസ്ത്രക്രിയകളും നിലച്ചു

Aswathi Kottiyoor
WordPress Image Lightbox