21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഒമിക്രോണ്‍ ഭീഷണി; സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണങ്ങൾ തുടരില്ലെന്ന് സൂചന
Kerala

ഒമിക്രോണ്‍ ഭീഷണി; സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണങ്ങൾ തുടരില്ലെന്ന് സൂചന

ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന.

അടുത്ത അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സംസ്ഥാനത്ത് കൗമാരപ്രായക്കാര്‍ക്കുള്ള വാക്സിനേഷന് നാളെ തുടക്കമാകും.

15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി വാക്സിനേഷന്‍ ആക്ഷന്‍ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രമാകും നല്‍കുക.

ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക്, സിഎച്ച്സി എന്നിവടങ്ങളില്‍ വാക്സിനേഷന്‍ നല്‍കും. കൗമാരക്കാരുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും.

Related posts

വാളയാറിൽ മീൻവണ്ടിയിൽ കടത്തിയ 156 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

Aswathi Kottiyoor

മാസ്ക് ധരിക്കാത്തതു കുറ്റമല്ല; മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു

Aswathi Kottiyoor

ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് ജൂൺ 22, 27 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox