24.5 C
Iritty, IN
November 28, 2023
  • Home
  • Kelakam
  • അത്യാധുനിക സൗകര്യങ്ങളോടെ യൂണിറ്റി മെഡിക്കൽ ലാബ് ഉത്ഘാടനം നാളെ.
Kelakam

അത്യാധുനിക സൗകര്യങ്ങളോടെ യൂണിറ്റി മെഡിക്കൽ ലാബ് ഉത്ഘാടനം നാളെ.

കേളകം: മലയോര മേഖലയിൽ ആരോഗ്യപരിപാലന രംഗത്ത് കൃത്യതയാർന്ന രോഗ നിർണ്ണയം സമയ ബന്ധിത സേവനം എന്നിവ ഉപഭോക്താക്കൾക്ക് ഉറപ്പു നൽകി യൂണിറ്റി മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിക്കുന്നു. അത്യാധുനിക സാങ്കേതിക സൗകര്യത്തോടെ ഓട്ടോമേറ്റഡ് മെഷിനറികൾ പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുൾപ്പെടെയാണ് 2022 ജനുവരി 3 തിങ്കളാഴ്ച്ച രാവിലെ 8 30 ന് സി.ടി അനീഷ് (പ്രസിഡന്റ് കേളകം ഗ്രാമപഞ്ചായത്ത്)ഉത്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുന്നു. വെഞ്ചരിപ്പ് കർമ്മം റവ: ഫാദർ സെബാസ്റ്റ്യൻ കീഴത്ത്.(വികാരി: സെന്റ് ജോസഫ് ചർച്ച് അടക്കാത്തോട്) ദീപം തെളിയിക്കൽ തോമസ് പുളിക്കക്കണ്ടം(ചെയർമാൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി കേളകം ഗ്രാമപഞ്ചായത്ത്) സുനിത വാത്യാട്ട്(മെമ്പർ കേളകം ഗ്രാമപഞ്ചായത്ത്) ജോർജ് കുട്ടി വാളു വെട്ടിക്കൽ ( പ്രസിഡന്റ് കേളകം യൂണിറ്റ് വ്യാപാര വ്യവസായി ഏകോപന സമിതി ) ജോസഫ് പാറക്കൽ(ജന: സെക്രട്ടറി വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് ) സാന്നിദ്യം ബിനു ആന്റണി (പ്രസിഡന്റ് വ്യാപാര വ്യവസായി സഹകരണ ബാങ്ക് കേളകം). സന്തോഷ് സി.സി. എന്നിവരുടെ സാന്നിദ്യത്തിൽ ഉത്ഘാടന ചടങ്ങിലും തുടർന്നും ഉപഭോക്താക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് യൂണിറ്റി മെഡിക്കൽ ലാബ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Related posts

കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 22 മുതൽ 28 വരെ

Aswathi Kottiyoor

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം.

Aswathi Kottiyoor
WordPress Image Lightbox