25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ ഇലക്‌ട്രോണിക്‌സ് ഹബ്ബാക്കും: മന്ത്രി പി രാജീവ്
Kerala

സംസ്ഥാനത്തെ ഇലക്‌ട്രോണിക്‌സ് ഹബ്ബാക്കും: മന്ത്രി പി രാജീവ്

കെൽട്രോണിനെ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ഇലക്‌ട്രോണിക്‌സ്‌ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എൻപിഒഎൽ സാങ്കേതിക വിദ്യയിൽ കെൽട്രോൺ തദ്ദേശീയമായി നിർമിച്ച സമുദ്രാന്തര മിസൈൽ പ്രതിരോധ സംവിധാനമായ മാരീച് അറെയുടെ കൈമാറ്റച്ചടങ്ങ് അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഊർജിത നടപടികളുടെ ഭാഗമായി കെൽട്രോൺ ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ മാസ്‌റ്റർ പ്ലാനുകൾ പരിശോധിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കും. അരൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെൽട്രാക്കിനെ മികച്ച സാങ്കേതിക പരിശീലന സ്ഥാപനമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കപ്പലുകളെ തകർക്കുന്ന ബോംബുകൾ കണ്ടെത്താനും വഴിതിരിച്ചുവിടാനും കഴിവുള്ള അഡ്വാൻസ്ഡ് ടോർപ്പിഡോ ഡിഫൻസ് സിസ്റ്റം (എടിഡിഎസ്) ആണ് മാരീച്. എൻപിഒഎൽ വികസിപ്പിച്ച സാങ്കേതികവിദ്യ ഗുണമേന്മയോടെ ഉൽപ്പന്ന രൂപത്തിലാക്കിയത് കെൽട്രോൺ കൺട്രോൾസാണ്. മാരീച് റഫറൽ സംവിധാനത്തിന്റെ അത്യാധുനിക സെൻസറുകൾ നിർമിച്ചത് കുറ്റിപ്പുറത്തെ കെൽട്രോൺ ഇലക്‌ട്രോ സെറാമിക്‌സ്‌ ലിമിറ്റഡാണ്. ഇന്ത്യൻ പ്രതിരോധ മേഖലക്കായി വിവിധ ഇലക്‌ട്രോണിക്‌സ്‌ സംവിധാനങ്ങൾ 25 വർഷമായി കെൽട്രോൺ നിർമിച്ചു നൽകുന്നുണ്ട്.
മാരീച് അറെയുടെ ചെറു മാതൃക കെൽട്രോൺ ചെയർമാനും എംഡിയുമായ എൻ നാരായണമൂർത്തി എൻപിഒഎൽ ഡയറക്ടർ എസ് വിജയൻപിള്ളയ്‌ക്ക്‌ കൈമാറി. എ എം ആരിഫ് എംപി, ദലീമ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആർ ജീവൻ, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, കെൽട്രോൺ എംപ്ലോയീസ് അസോ. ജനറൽ സെക്രട്ടറി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

അഞ്ച് ലൈബ്രറികൾക്ക്‌ ആറരലക്ഷം

Aswathi Kottiyoor

ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച കുപ്പിച്ചില്ല് കൈമാറി

Aswathi Kottiyoor
WordPress Image Lightbox