22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ ആ​ന മ​തി​ൽ ത​ന്നെ വേ​ണം
Iritty

ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ ആ​ന മ​തി​ൽ ത​ന്നെ വേ​ണം

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് ആ​റ​ളം ഫാം ​വ​ഴി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം പ്ര​തി​രോ​ധി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ 10.5 കി​ലോ​മീ​റ്റ​ർ ആ​ന​മ​തി​ൽ ത​ന്നെ നി​ർ​മി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും ആ​ന​മ​തി​ൽ ത​ന്നെ പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​മേ​യ​മാ​യി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ന​മ​തി​ലി​നാ​യി 22 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും അ​റി​യി​ക്കാ​തെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്ന് ആ​ന​മ​തി​ലി​ന് പ​ക​രം മ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന​റി​യാ​ൻ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ ആ​ന​മ​തി​ൽ പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്നോ​ട്ടു പോ​ക​രു​തെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ആ​ന​മ​തി​ൽ മാ​ത്ര​മാ​ണ് ഫ​ല​പ്ര​ദ​മെ​ന്നും വി​ക​സ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ ആ​ന​മ​തി​ൽ അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ വി​കാ​ര​വും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.

ഇ​രി​ട്ടി കു​ന്ന് റോ​ഡി​ലേ​ക്ക് ഇ​ടി​യു​ന്ന​ത് ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണി​ടി​ച്ച​ൽ ത​ട​യാ​ൻ റെ​യി​ൽ​വെ സ്വീ​ക​രി​ക്കു​ന്ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ഇ​വി​ടേ​യും ന​ട​പ്പാ​ക്ക​ണം. കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നാ​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം കൂ​ടി പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളി​ലും എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ അ​ടു​ത്ത യോ​ഗ​ത്തി​ൽ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം പ്ര​തി​നി​ധി കെ.​ശ്രീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ടി​പി റോ​ഡി​ൽ സ്ഥാ​പി​ച്ച വ​ഴിവി​ള​ക്കു​ക​ൾ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശി​ക്കു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് അം​ഗം ഇ​ബ്രാ​ഹിം മു​ണ്ടേ​രി​യും ബി​ജെ​പി പ്ര​തി​നി​ധി വി.​വി.​ച​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​മ്പാ​യ​ത്തോ​ട് മു​ത​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ർ​ന്നു നി​ല്ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ എ​ല്ലാ റോ​ഡു​ക​ളി​ലെയും കാ​ടു​ക​ൾ വൃ​ത്തി​യാ​ക്കി​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ സി.​വി പ്ര​കാ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി രാ​ജേ​ഷ്, പി.​ശ്രീ​മ​തി, ബി.​ഷം​സു​ദ്ദീ​ൻ, എ​സ്.​ഐ കെ. ​മ​നോ​ജ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ.​വി.​പ​ത്മാ​വ​തി തുടങ്ങി യവർ പ​ങ്കെ​ടു​ത്തു.

Related posts

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഫുട്‌ബോളുകളും ജേഴ്‌സികളും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor

പാതയോരം ശുചീകരിച്ചു

Aswathi Kottiyoor

പുന്നാട് ടൗണിലെ തണൽ മരത്തിന്റെ ശിരച്ഛേദം നടത്തി സാമൂഹിക ദ്രോഹികൾ

Aswathi Kottiyoor
WordPress Image Lightbox