25.8 C
Iritty, IN
June 2, 2024
  • Home
  • Kerala
  • റബറിന് വിപണിയിൽ കിതപ്പ്; വില വീണ്ടും ഇടിഞ്ഞു
Kerala

റബറിന് വിപണിയിൽ കിതപ്പ്; വില വീണ്ടും ഇടിഞ്ഞു

റ​ബ​ർ​വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം കി​ലോ​ഗ്രാ​മി​ന് 191 രൂ​പ പി​ന്നി​ട്ട റ​ബ​ർ​വി​ല ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 162 രൂ​പ​യാ​യി കു​റ​ഞ്ഞു.

ഇ​തി​നു മു​ൻ​പ് 2021 മാ​ർ​ച്ചി​ൽ റ​ബ​ർ വി​ല 160 രൂ​പ​യാ​യി​രു​ന്നു. പി​ന്നീ​ട് ഉ​യ​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 191 രൂ​പ വ​രെ എ​ത്തി. വി​പ​ണി​യി​ലേ​ക്ക് റ​ബ​ർ കൂ​ടു​ത​ലാ​യി എ​ത്തി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​യി​ടി​വി​ന് കാ​ര​ണം.

ഉ​യ​ർ​ന്ന വി​ല ല​ഭി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ കൈ​വ​ശ​മു​ള്ള റ​ബ​ർ ശേ​ഖ​രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി വി​റ്റ​ഴി​ച്ചു. വി​ല 200 ക​ട​ക്കു​മെ​ന്ന ക​ർ​ഷ​ക പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ച നി​ല​യി​ലാ​ണ്. ഉ​ൽ​പാ​ദ​നം കൂ​ടു​ത​ലു​ള്ള നാ​ളു​ക​ളി​ലെ വി​ല​യി​ടി​വ് ക​ർ​ഷ​ക​ർ​ക്കു നി​രാ​ശ​യാ​ണ് ന​ൽ​കി​യ​ത്.

Related posts

മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം

Aswathi Kottiyoor

കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കും: മന്ത്രി പി. പ്രസാദ്

Aswathi Kottiyoor

പൊതുജനങ്ങളെ വഴിയിൽ തടയുന്നില്ല: ഡിജിപി

Aswathi Kottiyoor
WordPress Image Lightbox