34.6 C
Iritty, IN
March 2, 2024
  • Home
  • kannur
  • എംപ്ലോയ് മെന്റ്‌ രജിസ്‌ട്രേഷൻ സ്‌ത്രീകൾ മുന്നിൽ
kannur

എംപ്ലോയ് മെന്റ്‌ രജിസ്‌ട്രേഷൻ സ്‌ത്രീകൾ മുന്നിൽ

ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർ ചെയ്‌തവരിൽ സ്‌ത്രീകൾ മുന്നിൽ. ആകെ 1,65,891 പേർ രജിസ്‌റ്റർ ചെയ്‌തതിൽ 1, 07,796 പേർ സ്‌ത്രീകൾ. 58,095 പുരുഷന്മാരും രജിസ്‌റ്റർചെയ്‌തു. കഴിഞ്ഞ വർഷം 1,600 പേർക്ക്‌ നിയമനം നൽകി. ഇതിൽ പാർട്ട്‌ടൈം സ്വീപ്പർ, അറ്റൻഡർ എന്നിവ സ്ഥിരം നിയമനങ്ങളാണ്‌. 800 പേർ മാത്രമാണ്‌ ഇപ്പോൾ തൊഴിലില്ലായ്‌മ വേതനം വാങ്ങുന്നത്. വിധവകൾക്കുള്ള ശരണ്യ, പട്ടികജാതി വിഭാഗത്തിനുള്ള കൈവല്യ പദ്ധതികളിലൂടെ സ്വയം തൊഴിൽ വായ്‌പയും അനുവദിക്കുന്നു. പിഎസ്‌സി പരീക്ഷകൾക്ക്‌ ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി കഴിഞ്ഞ വർഷം ആറ്‌ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു. ആദിവാസി, പട്ടികവർഗ മേഖലകളിൽ രജിസ്‌ട്രേഷൻ ക്യാമ്പും നടത്തി. ഈ മേഖലകളിൽ 75 ദിവസത്തെ പരിശീലന ക്ലാസും സംഘടിപ്പിക്കും.

നിയുക്തി തൊഴിൽ മേള 2ന്‌
കണ്ണൂർ
നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസി (കേരളം)ന്റെയും ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്റെയും നിയുക്തി തൊഴിൽ മേള രണ്ടിന്‌ ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ. രാവിലെ 9.30ന്‌ കായിക മന്ത്രി വി അബ്‌ദുൾ റഹ്മാൻ ഉദ്‌ഘാടനംചെയ്യും. 54 കമ്പനികളും 4500 ഓളം ഉദ്യോഗാർഥികളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ (ഇൻചാർജ്‌) രമേശൻ കുനിയിൽ അറിയിച്ചു.
ആതുര സേവനം (ഡോക്ടർ, നഴ്‌സ്‌, പാരാമെഡിക്കൽ), ഐടി അനുബന്ധ മേഖല, എൻജിനിയറിങ്‌, ആർടിടെക്ടർ, വുഡ്‌ മേക്കിങ്‌, മെക്കാനിക്കൽ, സിവിൽ, ബയോ മെഡിക്കൽ, ഇലക്‌ട്രിക്കൽ, മാനേജ്‌മെന്റ്‌, സാങ്കേതിക മേഖല, ധനകാര്യം, വിവിധ സേവന മേഖലകൾ എന്നിവയിലാണ്‌ ഉദ്യോഗാർഥികളെ തേടുന്നത്‌. വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്‌, ആസ്‌റ്റർ മിംസ്‌, കെ വി ആർ ഗ്രൂപ്പ്‌, മെട്രോപോളീസ്‌, നിക്ഷാൻ ഇലക്‌ട്രോണിക്‌സ്‌, കല്യാൺ സാരീസ്‌, സെഞ്ചുറി ഫാഷൻസ്‌, മലബാർ ഗോൾഡ്‌, ജി ടെക്‌, പോപ്പുലർ ഒട്ടോമൊബൈൽസ്‌ തുടങ്ങിയ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നു. ഫോൺ: 9961167720. വാർത്താസമ്മേളനത്തിൽ കെ മുഹമ്മദ്‌ അർഷദ്‌, കെ എൻ പ്രമോദ്‌കുമാർ, അബ്‌ദുൾ റഷീദ്‌, മുഹമ്മദ്‌ റാഫി എന്നിവരും പങ്കെടുത്തു.

Related posts

കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ; നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കുമെന്ന് ആരോഗ്യമ​ന്ത്രി കെ.കെ. ശൈലജ

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

വി​ദേ​ശ​യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക സൗ​ക​ര്യം

Aswathi Kottiyoor
WordPress Image Lightbox