• Home
  • Kerala
  • പുതുവത്സര ദിനത്തിൽ സമ്പൂർണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ജനുവരി 1) തിരുവനന്തപുരത്ത്
Kerala

പുതുവത്സര ദിനത്തിൽ സമ്പൂർണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ജനുവരി 1) തിരുവനന്തപുരത്ത്

പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂർണ്ണ ഇ-ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിർവ്വഹിക്കും. ഇന്ന് (ജനുവരി 1) രാവിലെ 9 മണിക്ക് പി എം ജിയിലെ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലാണ് ഉദ്ഘാടനം.
ഇ-ഓഫീസ് നിലവിൽ വരുന്നതോടെ വകുപ്പിലെ ഫയൽ നീക്കം കൂടുതൽ വേഗത്തിലും സുതാര്യവും ആകും. എൻ.ഐ.സി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഐ.ടി മിഷൻ മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളിൽ നെറ്റ്വർക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ്.
12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും 206 സബ്-ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്വർക്ക് വഴിയോ കെ-സ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്വെയറിൽ 6900 ൽ പരം ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവർക്കായുള്ള ഇ-മെയിൽ ഐ.ഡിയും നൽകി. ഫയലുകളിൽ അനാവശ്യമായ കാലതാമസം ഒഴിവാക്കാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Related posts

സ്ത്രീധന പീഢനം; പോലിസ് ശക്തമായ നടപടി സ്വീകരിക്കണം; പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ NSS KUP സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

ഡിസംബർ 1 : ലോക എയ്ഡ്സ് ദിനം

Aswathi Kottiyoor
WordPress Image Lightbox